മാഹി കമ്മ്യൂണിറ്റി കോളേജിൽ ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാല മാഹി കേന്ദ്രത്തിലുള്ള കമ്മ്യൂണിറ്റി കോളേജിൽ 2025 വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ബി.കോം ( ഹോണേർസ്/ മൂന്നു വർഷം), മൂന്നു വർഷ തൊഴിലധിഷ്ടിത ബിരുദ കോഴ്സുകളായ ഫാഷൻ ടെക്നോളജി, ഓഫീസ് അഡ്മിനിസ്ട്രേഷൻ ആൻ്റ് സെക്രട്ടേറിയൽ അസിസ്റ്റൻസ്, ജേർണലിസം ആൻ്റ് മാസ്സ് കമ്മ്യൂണിക്കേഷൻ എന്നീ കോഴ്സുകളിലേക്ക് ജൂലായ് 10 വരെ അപേക്ഷിക്കാം. എസ് സി, എസ്ടി, ഒബിസി, ഭിന്നശേഷി വിഭാഗങ്ങൾക്ക് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി നിയമാനുസൃത സംവരണമുണ്ടായിരിക്കുന്നതാണ്.

പ്രവേശന പരീക്ഷയില്ലാതെ യോഗ്യതാ പരീക്ഷയുടെ മാർക്കിൻ്റെ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി കോളേജിൽ പ്രവേശനം ലഭിക്കുന്നതാണ്.
ഓൺ ലൈൻ ലിങ്ക്: puccmaheadm.samarth.edu.in

കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.
94891 39709, 70349 15883

Leave a Reply

Your email address will not be published.

Previous Story

ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ശ്രീ വാസുദേവാശ്രമം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു

Next Story

മലമ്പുഴ, ബാണാസുര ഡാമുകളുടെ ഷട്ടറുകൾ തുറന്നു; നദിതീരങ്ങളിൽ ജാഗ്രതാ നിർദേശം

Latest from Main News

ഗുജറാത്തിലേക്കുള്ള മൂന്ന് പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്ഥിരമായി സ്റ്റോപ്പ് അനുവദിച്ച് ദക്ഷിണ റെയിൽവെ

ഗുജറാത്ത് യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാകുന്ന മൂന്ന് പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്ഥിരമായി സ്റ്റോപ്പ് അനുവദിച്ച് ദക്ഷിണ റെയിൽവെ ഉത്തരവായി. തിരുവനന്തപുരം

കരിയാത്തുംപാറ പ്രകൃതി മനോഹരിയാണ്; അപകടകാരിയും

ഒരിടവേളയ്ക്ക് ശേഷം വീണ്ടും കരിയാത്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞതിന്റെ നടുക്കത്തിലാണ് പ്രദേശവാസികൾ. അവധി ആഘോഷിക്കാൻ കുടുംബാംഗങ്ങളോടൊപ്പം

പി.വി.വേണുഗോപാല്‍ സേവാദള്‍ കര്‍ണ്ണാടക കോര്‍ഡിനേറ്റര്‍

പി.വി.വേണുഗോപാല്‍ സേവാദള്‍ കര്‍ണ്ണാടക കോര്‍ഡിനേറ്റര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായ കോണ്‍ഗ്രസ് നേതാവ് പി.വി വേണുഗോപാലിന് കര്‍ണ്ണാടക

ക്ഷീര കർഷകർക്ക് ഗോതമ്പ് തവിട്, ചോളപ്പൊടി എന്നിവയ്ക്ക് സബ്സിഡി പ്രഖ്യാപിച്ചു

മലബാർ മിൽമയുടെ സഹോദര സ്ഥാപനമായ മലബാർ റൂറൽ ഡവലപ്പ്മെന്റ്റ് ഫൗണ്ടേഷൻ (എംആർഡിഎഫ് ) ക്ഷീര കർഷകർക്ക് ഗോതമ്പ് തവിട്, ചോളപ്പൊടി എന്നിവയ്ക്ക്