പനക്കാട് സാന്ദ്രിമ വായനശാല വായനാവാരാഘോഷവും ഉന്നത വിജയികളുടെ അനുമോദനവും സംഘടിപ്പിച്ചു

പേരാമ്പ്ര : പനക്കാട് സാന്ദ്രിമ വായനശാല വായന വാരാഘോഷവും, വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരവും,എൽഎസ്എസ്, യുഎസ്എസ്, പത്താംതരം, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും, യുവ എഴുത്തുകാരൻ ദിലീപ് പയ്യോർമലയെയും, ഓൾ കേരള പ്രിസൺ മീറ്റിൽ സ്വർണ്ണ മെഡൽ നേടിയ ടി പ്രമോദിനെയും അനുമോദിച്ചു.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ കെ ബിന്ദു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വായനശാല പ്രസിഡന്റ് ടി പ്രമോദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിജു പി സി സ്വാഗതവും, പി എം രാമദാസ്, സി കെ അജിത്കുമാർ, പി കെ ദിനേശൻ, എം ടി വിജീഷ് എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ ടി രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.