നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയം ഇൻകാസ് -ഒ ഐ സി സി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി ആഘോഷിച്ചു

 

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയം ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി കേക്ക് മുറിച്ച് ആഘോഷിച്ചു. ജനവിരുദ്ധ സർക്കാരിനെതിരെയുള്ള ജനകീയ വിധിയാണ് നിലമ്പൂരിൽ കണ്ടതെന്നും പിണറായി വിജയന്റെ ധാർഷ്ട്യത്തിനും അഹങ്കാരത്തിനുമേറ്റ തിരിച്ചടിയാണ് നിലമ്പൂരിലെ വോട്ടർമാർ നൽകിയിരിക്കുന്നതെന്നും ഗ്ലോബൽ കമ്മിറ്റി നേതാവ് കെ കെ ഉസ്മാൻ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

2026 ൽ നടക്കാൻ പോകുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരാൻ പോകുന്നതിന്റെ കൗണ്ട്ഡൌൺ നിലമ്പൂരിൽ തുടങ്ങിക്കഴിഞ്ഞെന്നും കേരളത്തിലെ ഭരണസംവിധാനം മുഴുവൻ ഉപയോഗിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ പിആർ വർക്ക് ടീം വികസനത്തിന്റെ കാര്യത്തിൽ ഉണ്ടാക്കിയെടുത്ത കള്ളത്തരങ്ങൾ നിലമ്പൂരിലെ പ്രബുദ്ധരായ വോട്ടർമാർ തിരിച്ചറിഞ്ഞെന്നും ജില്ലാ മുഖ്യ രക്ഷാധികാരി അഷ്റഫ് വടകര തന്റെ പ്രസംഗത്തിൽ പറഞ്ഞു.

നിലമ്പൂരിലെ വോട്ടർമാർക്ക് ജില്ലാ കമ്മിറ്റിയുടെ നന്ദിയും ഒത്തൊരുമയോടെ പ്രവർത്തിച്ച ടീം യുഡിഎഫിന് ജില്ലാ കമ്മിറ്റിയുടെ അഭിവാദ്യങ്ങളും അധ്യക്ഷ പ്രസംഗത്തിൽ ജില്ലാ പ്രസിഡണ്ട് വിപിൻ മേപ്പയൂർ നേർന്നു. ജില്ലാ സെക്രട്ടറി സൗബിൻ സ്വാഗതവും ട്രഷറഫ് ഹരീഷ് കുമാർ നന്ദിയും പറഞ്ഞു. വർക്കിംഗ് പ്രസിഡണ്ട് മാരായ ഗഫൂർ ബാലുശ്ശേരി, ബാബു നമ്പിയത്ത്, വൈസ് പ്രസിഡണ്ട് മാരായ ഷംസു വേളൂർ,സുരേഷ് ബാബു, സിദ്ദിഖ് സി ടി, ഹംസ വടകര,ഷാഹിദ് വി പി, സെക്രട്ടറി റഫീഖ് പാലൊളി,അഡ്വ: റിയാസ്, അഡ്വ:അനീഷ്, ഹാഫിൽ, സുബൈർ സി എച്ച്, വിനീഷ് അമരാവതി, മുജീബ് പേരാമ്പ്ര,തുടങ്ങിയ ജില്ലാ ,നിയോജകമണ്ഡലം നേതാക്കളും ഭാരവാഹികളും എക്സികുട്ടീവ് മെംബർമാരും ,നിരവധി പ്രവർത്തകരും പങ്കാളികളായി.

Leave a Reply

Your email address will not be published.

Previous Story

പെരുവട്ടൂർ നടേരിക്കടവ് റോഡ് ദുരവസ്ഥയിൽ; താൽക്കാലിക പരിഹാര നടപടി ആവശ്യപ്പെട്ടു നാട്ടുകാർ

Next Story

കൊല്ലം യു.പി. സ്‌കൂളിൽ വായനവാര സമാപനവും ക്ലബ് ഉദ്ഘാടനങ്ങളും സംഘടിപ്പിച്ചു

Latest from Politics

Post Layout 1b

Vocibus volutpat reprimique eum cu, his nonumy voluptua lobortis et, eum periculis assueverit reformidans at. Amet