വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നതായി സംശയം തോന്നിയാല് അധ്യാപകര്ക്ക് ബാഗുകള് സഹിതം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നോ ടു ഡ്രഗ് ക്യാമ്പയിന് അഞ്ചാം ഘട്ടത്തിന് സംസ്ഥാനത്ത് തുടക്കം.
വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നു എന്ന് സംശയം തോന്നിയാൽ അധ്യാപകർക്ക് ബാഗുകൾ സഹിതം പരിശോധിക്കാമെന്നും ഒരു സമിതിയും അതിന് എതിരാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി., ‘ NO TO DRUG ‘ അഞ്ചാം ഘട്ട പരിപാടിയ്ക്കും സംസ്ഥാനത്ത് തുടക്കമായി.
കുട്ടികളെ നേർവഴിക്ക് നയിക്കേണ്ട രക്ഷകർത്താക്കൾ ലഹരിയിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കണമെന്നും മുഖ്യമന്ത്രി നിര്ദ്ദേശിച്ചു.