ലഹരിവിരുദ്ധ ക്യാമ്പയിൻ സ്കൂൾതല കർമ്മപദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു

ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ക്യാമ്പയിൻ സ്കൂൾതല കർമ്മപദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. കുട്ടികൾ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളാണ് ലഹരിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരിക്കുന്നത്. ഒരു മഹാ വിപത്താണ് ലഹരി. ഈ മാരക വിപത്തിനെതിരെ നാം ഇന്ന് ഒരു പോരാട്ടം ആരംഭിക്കുകയാണ്. കുട്ടികൾ ആണ് ഇതിൻ്റെ മുന്നണി പോരാളികളെന്ന് കർമ്മപദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ഇരുട്ടിൻ്റെ ശക്തിയിൽ മറഞ്ഞിരിക്കുന്ന ആളുകൾ ഉണ്ട്. അവർ പല ശ്രമങ്ങളും നടത്തും. ആട്ടിൻ തൊലിട്ട ചെന്നായ്ക്കളെ പോലെ പല മുഖം മൂടിയിട്ട ആളുകൾ ഉണ്ട്. ഇവരെ കരുതിയിരിക്കണം എന്നതാണ് നിങ്ങൾ ചെയ്യേണ്ടതെന്ന് കുട്ടികളോടായി മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കാൻ ഇടയുള്ള ലഹരി ഉപയോഗത്തെ തടയാനുള്ള നിരവധി പദ്ധതിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. ബോധവൽക്കരണത്തിനൊപ്പം കുട്ടികളെ പിന്തിരിപ്പിക്കാനുള്ള പ്രധാന ചുമതല അധ്യാപകർക്കാണ് ഇതിനായി അധ്യാപകർക്കും പ്രത്യേക പരിശീല പരിപാടി സംഘടിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൂടാതെ രക്ഷിതാക്കളോടായി അദ്ദേഹം കുട്ടുകളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും. കുട്ടികളോട് ആരോഗ്യപരമായ സംവദിക്കുന്നതിനും, കുട്ടികളിലെ മാറ്റങ്ങൾ ശ്രദ്ധിക്കാനും രക്ഷിതാക്കൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് കുട്ടികൾക്ക് ശരിയായ ബോധ്യം ഉണ്ടാകണം. അത് കണക്കിലെടുത്ത് പാഠ്യപദ്ധതി പരിഷ്കരണ വേദിയിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നതിനും, കുട്ടികളെ നിരീക്ഷിക്കുന്നതിനും സ്കൂളുകളിൽ ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. പൊതുസമൂഹം ഒന്നാകെ ക്യാമ്പയിനിൽ പൂർണമനസ്സോടെ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.

Leave a Reply

Your email address will not be published.

Previous Story

തൃശൂര്‍ വാല്‍പ്പാറയില്‍ നാലു വയസുകാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയ പുലി കെണിയില്‍ കുടുങ്ങി

Next Story

ഏലപ്പേനിനെതിരെ ജൈവകീടനാശിനി കണ്ടുപിടിച്ചു

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 10

ഹനുമാൻ ആരുടെ പുത്രനായിരുന്നു ? വായു ഭഗവാൻ്റെ   ഹനുമാൻ ലങ്കയിലേക്ക് പോയത് മുതൽ മടങ്ങിയെത്തുന്നത് വരെയുള്ള കഥാഭാഗം വർണ്ണിക്കുന്നത് രാമായണത്തിലെ

ലയൺസ് ഇൻറർനാഷനൽ ഡിസ്ട്രിക്ട് കാബിനറ്റ് ഇൻസ്റ്റാലേഷൻ ബാലുശ്ശേരിയിൽ

കോഴിക്കോട്, വയനാട്, മാഹി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഇൻറർനാഷനൽ ഡിസ്ട്രിക്ട് 318 കാബിനറ്റ് ഇൻസ്റ്റാലേഷൻ ജൂലായ് 27

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ  26-07-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ  26-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഓർത്തോവിഭാഗം ഡോ ജേക്കബ് മാത്യു ഇ.എൻടിവിഭാഗം

സാഹസികതക്കൊപ്പം സുരക്ഷയും; അപകടരഹിത കയാക്കിങ് ഉറപ്പാക്കി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍

ചാലിപ്പുഴയിലെയും ഇരുവഴഞ്ഞി പുഴയിലെയും കൂറ്റന്‍ പാറകളെയും ആറ്റുവഞ്ചി ചെടികളെയും ഭേദിച്ച് വേണം കയാക്കര്‍മാര്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍. മത്സരത്തിനിടയില്‍ കയാക്ക് മറിയാനും പാറകളില്‍