കോഴിക്കോട് സുഗന്ധവിള ഗവേഷണ സ്ഥാപനം ഏലക്കായിൽ തവിട്ടുനിറത്തിൽ പാടുകൾ ഉണ്ടാക്കുന്ന ഏലപ്പേനുകളെ നേരിടാൻ ജൈവനിയന്ത്രണ മാർഗവുമായി. ഡോ. സിഎം സെന്തിൽ കുമാർ, ഡോ. ടികെ ജേക്കബ്, ഡോ. എസ് ദേവസഹായം എന്നിവരടങ്ങിയ ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ കണ്ടുപിടിത്തത്തിനു പിന്നിൽ. ഇടുക്കി, വയനാട് ജില്ലകളിൽ നടത്തിയ പരീക്ഷണങ്ങളിൽ ജൈവകീടനാശിനി രാസകീടനാശിനികളെപ്പോലെ തന്നെ ഫലപ്രദമാണെന്ന് തെളിഞ്ഞു.