വടകര റാണി പബ്ലിക് സ്കൂളിൽ വിദ്യാർഥികളുടെ ലീഡർ സ്ഥാനാരോഹണ ചടങ്ങ് നടത്തി

വടകര റാണി പബ്ലിക് സ്കൂളിൽ വിദ്യാർഥികളുടെ ലീഡർ സ്ഥാനാരോഹണ ചടങ്ങ് നടത്തി സ്കൂൾ പി.ടി.എ പ്രസിഡൻ്റ് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷതയിൽ വടകര ഡി.വൈ.എസ്.പി പ്രകാശൻ പടന്നയിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഗീതാലക്ഷ്മി സത്യനാഥൻ സ്വാഗതപ്രസംഗം നടത്തി. മാസ്റ്റർ ദേവദത്ത് ബിജു ഹെഡ് ബോയിയായും, കുമാരി ഹൃദ്യ എച്ച് ഹെഡ് ഗേൾ ആയും തിരഞ്ഞെടുക്കപ്പെട്ടു. സെക്ഷൻ ഹെഡായും, കൗൺസിൽ അംഗങ്ങളായും 40 – ഓളം വിദ്യാർഥികളെ തിരഞ്ഞെടുത്തു.

സ്കൂൾ സെക്രട്ടറി പ്രതാപ് വി ആർ, സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്വരൂപ് വി ആർ, പി.ടി.എ വൈസ് പ്രസിഡൻ്റ് അനു സി, മാനേജ്മെൻ്റ് ട്രസ്റ്റി രമ്യ സ്വരൂപ്, അഞ്ജലി പ്രതാപ്, ചിത്ര വിനീത്, പ്രോഗ്രാം കോഓർഡിനേറ്റർ പ്രവിത വിജയൻ,കായിക അധ്യാപകർ ഷഫീൽ മുഹമ്മദ്, ശ്രീക്കുട്ടൻ, പ്രഥമാധ്യാപികമാരായ പ്രസീത രാജൻ, ഷർളി എൻ, ബിന്ദു ബി,ചേതന പ്രദീപ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്ലസ് ടൂ വിദ്യാർത്ഥി ടിയ ചമ്പത്ത് നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published.