പേരാമ്പ്രയിൽ മസാജ് സെൻ്ററിൽ പോലീസ് റെയ്ഡ് – എട്ടു പേർ പോലീസ് കസ്റ്റഡിയിൽ

പേരാമ്പ്ര: ബീവറേജിന് സമീപമുള്ള “ആയുഷ് സ്പാ” എന്ന മസാജ് സെന്ററിൽ പോലീസ് റെയ്ഡ് നടത്തി. നാല് സ്ത്രീകളും രണ്ട് യുവാക്കളും, ഉൾപ്പെടെ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ പലരെയും അറസ്റ്റ് ചെയ്തു. പാലക്കാട് ആലത്തൂർ സ്വദേശിയായ കൃഷ്ണദാസിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം കഴിഞ്ഞ ഒരു വർഷത്തിലധികമായി പ്രവർത്തിച്ചുവരികയായിരുന്നു.

മറ്റു ജില്ലകളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള സ്ത്രീകളെ ഇവിടെ എത്തിച്ച് സ്ഥാപനത്തിൽ ജോലി ചെയ്യിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. ചെമ്പനോടുകാരനായ ആൻ്റോ മാനേജറായിരുന്ന ഈ മസാജ് സെന്ററിൽ പ്രതിദിനം നിരവധി ആളുകൾ എത്തിച്ചേരുന്നുണ്ടായിരുന്നു. മസാജിന്റെ രീതി അനുസരിച്ച് വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഈ സ്ഥാപനത്തെതിരെ മുമ്പ് നിരവധി പരാതികൾ ലഭിച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇതിനായി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡും പേരാമ്പ്ര ഡിവൈ.എസ്.പി എൻ. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും പേരാമ്പ്ര പോലീസുമായി ചേർന്ന് റെയ്ഡ് നടത്തിയത്

റെയ്ഡിനിടയിൽ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടർന്ന്, കൊയിലാണ്ടി ആംഡ് റിസർവിൽ നിന്നുള്ള അധിക പോലീസ് സേനയെ സ്ഥലത്തെത്തി. പ്രതികളെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

റെയ്ഡിൽ ഇൻസ്പെക്ടർ ഷിജു ഇ.കെ, എസ്.ഐ മനോജ് രാമത്ത്, എ.എസ്.ഐമാരായ അനൂപ്, സദാനന്ദൻ, സുധാരത്നം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീഷ് ടി, ഷാഫി എൻ.എം, സിഞ്ചുദാസ്, ജയേഷ് കെ.കെ, രജിലേഷ്, സുജിൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കക്കയം ഡാം: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; അധികജലം ഒഴുക്കിവിടും

Next Story

വാഗാടിന്റെ വണ്ടി തടഞ്ഞു റോഡ് ഉപരോധിച്ചു യൂത്ത് കോൺഗ്രസ്സ്

Latest from Main News

വൈക്കം മുഹമ്മദ് ബഷീറിന്റെ നിത്യസ്‌മാരകം ‘ആകാശ മിഠായി’ നാടിന് സമർപ്പിച്ചു

വൈക്കം മുഹമ്മദ് ബഷീറിന്റെ നിത്യസ്‌മാരകം “ആകാശ മിഠായി’ നാടിന് സമർപ്പിച്ചു. ഉത്സവാന്തരീക്ഷത്തിൽ നടന്ന പരിപാടി മന്ത്രി പി എ മുഹമ്മദ് റിയാസ്,

വി.എസ് അച്യുതാനന്ദന് പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ

ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സുപ്രീം കോടതി

റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി മുഹമ്മദ് റിയാസ് പതാകയുയർത്തും

ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ് ഹില്ലിലെ ക്യാപ്റ്റൻ വിക്രം മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം-പൊതുമരാമത്ത്

ശബരിമല സ്വർണ്ണ കൊള്ളയ്ക്കെതിരെ യുവമോർച്ച കോഴിക്കോട് കളക്ടറേറ്റിലേക് മാർച്ച്‌ നടത്തി

യുവമോർച്ചയുടെ കോഴിക്കോട് കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം. പോലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പോലീസ്