ഉയരെ’ പദ്ധതിയില്‍ തിരുവമ്പാടി മണ്ഡലത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും ലാപ്ടോപ്

/

 

ലിന്റോ ജോസഫ് എംഎല്‍എയുടെ സവിശേഷ വിദ്യാഭ്യാസ പദ്ധതിയായ ‘ഉയരെ’യുടെ ആഭിമുഖ്യത്തില്‍ തിരുവമ്പാടി മണ്ഡലത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും ലാപ്ടോപ്പുകള്‍ എത്തുന്നു. മാറുന്ന പഠന രീതികള്‍ക്കൊപ്പം വിദ്യാര്‍ഥികളെ സജ്ജരാക്കുകയും ഓണ്‍ലൈന്‍ പഠനത്തിന് സാങ്കേതിക പിന്തുണ ഉറപ്പാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

2024-25 വര്‍ഷത്തെ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 85 ലക്ഷം ചെലവിട്ടാണ് ലാപ്ടോപുകള്‍ നല്‍കുന്നത്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 101 സ്‌കൂളുകള്‍ക്ക് 239 ലാപ്ടോപുകളാണ് വിതരണം ചെയ്യുന്നത്.

പദ്ധതിയുടെ മുക്കം നഗരസഭാതല ഉദ്ഘാടനം എംഎംഒ ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ ലിന്റോ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ നേതൃത്വത്തില്‍ തിരുവമ്പാടി മണ്ഡലത്തില്‍ നടപ്പാക്കിവരുന്ന ‘ഉയരെ’ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഐഎഎസ് ട്രെയിനിങ് സ്‌കോളര്‍ഷിപ്പും പരിശീലനവും, വിദ്യാര്‍ഥികളെ ആദരിക്കല്‍, സ്‌കോളര്‍ഷിപ്പ് വിതരണം തുടങ്ങിയവയും നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published.