പാലോറ ഹയർ സെക്കൻ്ററി സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായുള്ള എൻഎംഎംഎസ് പരീക്ഷാ പരിശീലനം ആരംഭിച്ചു. പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എം .ബാലരാമൻ ഉദ്ഘാടനം ചെയ്തു. 40 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.
പിടിഎ പ്രസിഡണ്ട് ഇഎം. ബഷീർ അധ്യക്ഷ്യം വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് സ്വാഗതം പറഞ്ഞു. മുഴുവൻ കുട്ടികളുടെ രക്ഷിതാക്കളും പങ്കെടുത്തു. എൻഎംഎംഎസ് സ്കൂൾ കൺവീനർ സി.ദിവ്യ റിപ്പോർട്ട് അവതരിപ്പിച്ചു. പിടി. അൻവർ ആശംസ അർപ്പിച്ചു. അനുശ്രീ എസ്. നന്ദി രേഖപ്പെടുത്തി.
എക്സാം വിന്നർ ടീം അംഗങ്ങളായ അഞ്ജു പി , സിത്താര കെ എന്നിവർ ഓറിയൻ്റേഷൻ ക്ലാസ്സ് രക്ഷിതാക്കൾക്കും കുട്ടികൾക്കും നൽകി.
Latest from Local News
കൊയിലാണ്ടി: കൊരയങ്ങാട് പുതിയതെരു മഹാഗണപതി ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് ചോമപ്പൻ്റെ ഊരുചുറ്റൽ ചടങ്ങിന് തുടക്കമായി. കൊരയങ്ങാട് വലിയ വീട്ടിൽ കാരണവ
കൊയിലാണ്ടി: ജി.എഫ്.യു.പി. സ്‌കൂൾ കൊയിലാണ്ടിയുടെ 125-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷങ്ങളുടെ ആദ്യ ദിനത്തിൽ മുനിസിപ്പാലിറ്റി തലത്തിലെ എൽ.പി., യു.പി. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച
പൂക്കാട് കലാലയം അംഗങ്ങളായിരുന്ന ഇരുപത്തിമൂന്ന് കലാപ്രവർത്തകരുടെ ഫോട്ടോകൾ സ്മൃതിലയം എന്ന പരിപാടിയിൽ വെച്ച് അനാഛാദനം ചെയ്തു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ,
കോഴിക്കോട്. മിഥുൻ ഇടത്തിൽ എഴുതിയ എനുമോ എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശനം എം.കെ.രാഘവൻ എം.പി കോഴിക്കോട് കെ. കരുണാകരൻ സ്മാര കമന്ദിരിത്തിലെ
കൊയിലാണ്ടി : ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാവുംവട്ടം,മൂഴിക്കുമീത്തൽ തുയ്യത്ത് ഹർഷിദിൻ്റെ ഭാര്യ ആഷിദ ( 25 )







