അക്ഷരോന്നതി’ പുസ്തകവണ്ടി പര്യടനം തുടങ്ങി

 

‘വായനയിലൂടെ ഉന്നതിയിലേക്ക്’ സന്ദേശത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപന പരിധികളിലെ പട്ടികവര്‍ഗ ഉന്നതികളില്‍ വായന സംസ്‌കാരം വളര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും ചേര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായ പുസ്തകവണ്ടി പര്യടനം തുടങ്ങി. സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഫ്‌ളാഗ് ഓഫ് ചെയ്തു. കെആര്‍ജിഎസ്എ ജില്ലാ പ്രോജക്റ്റ് മാനേജര്‍ എം എസ് വിഷ്ണു, എന്‍എസ്എസ് ജില്ലാ കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, ജില്ലാ കാര്യാലയത്തിലെ സൂപ്രണ്ടുമാര്‍, ആര്‍ജിഎസ്എ ബ്ലോക്ക് കോഓഡിനേറ്റര്‍മാര്‍, മറ്റു ഉദ്യോഗസ്ഥര്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.

ജില്ലയിലെ എന്‍ എസ് എസ് യൂണിറ്റുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച പുസ്തകവണ്ടി 25, 27 തീയതികളില്‍ ജില്ലയിലെ വിവിധ കോളേജുകളില്‍ പര്യടനം നടത്തും. 27ന് വൈകുന്നേരം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ സംഘടിപ്പിക്കുന്ന സമാപന ചടങ്ങില്‍ പുസ്തകവണ്ടിയില്‍ ശേഖരിച്ച പുസ്തകങ്ങള്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഏറ്റുവാങ്ങും.

പുസ്തകങ്ങള്‍ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്കും പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ക്കും ബന്ധപ്പെടേണ്ട വിലാസം: ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍ സ്റ്റേഷന്‍ പി ഒ, കോഴിക്കോട് -673 020, എം എസ് വിഷ്ണു, ജില്ലാ പ്രൊജക്റ്റ് മാനേജര്‍, ആര്‍ജിഎസ്എ, കോഴിക്കോട് -9746519075, പദ്മകുമാര്‍, സീനിയര്‍ ക്ലാര്‍ക്ക്, 9037547539.

Leave a Reply

Your email address will not be published.

Previous Story

ഉയരെ’ പദ്ധതിയില്‍ തിരുവമ്പാടി മണ്ഡലത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും ലാപ്ടോപ്

Next Story

വായനാദിനാചരണത്തില്‍ പ്രതിഭകള്‍ക്ക് ആദരം

Latest from Main News

ശ്രീനാരായണഗുരു സാഹോദര്യ പുരസ്കാരം കാന്തപുരത്തിന്

സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ ശ്രീനാരായണഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക്. 100000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ്

സ്വകാര്യ ബസ് പണിമുടക്കിയാൽ കെ എസ് ആർ ടി സിയെ നിരത്തിലിറക്കി നേരിടുമെന്ന് ഗതാഗത മന്ത്രി

സ്വകാര്യ ബസ് പണിമുടക്കിയാൽ കെ എസ് ആർ ടി സിയെ നിരത്തിലിറക്കി നേരിടുമെന്ന് ഗതാഗത മന്ത്രി. ബസ്സുടമകളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ

ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട റമീസീന്റെ മാതാപിതാക്കള്‍ പിടിയില്‍

കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട റമീസീന്റെ മാതാപിതാക്കള്‍ പിടിയില്‍. തമിഴ്‌നാട്ടിലെ സേലത്തെ ലോഡ്ജില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.  നേരത്തെ കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്നു.