കോളജ് പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നിർബന്ധം

ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ലെന്നും ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ലെന്നും കോളജ് പ്രവേശന സമയത്ത് വിദ്യാർഥികളിൽനിന്ന് സത്യവാങ്മൂലം എഴുതി വാങ്ങാൻ തീരുമാനം. വിദ്യാർഥിയുടെയും രക്ഷിതാവിന്റേയും ഒപ്പ് രേഖപ്പെടുത്തിയ സത്യവാങ്മൂലം കോളജില്‍ സൂക്ഷിക്കുമെന്നും മന്ത്രി ഡോ. ആര്‍. ബിന്ദു വാർത്തസമ്മേളനത്തിൽ അറിയിച്ചു.

സീനിയര്‍ വിദ്യാര്‍ഥികളില്‍നിന്ന് സത്യവാങ്മൂലം വാങ്ങി രക്ഷിതാക്കളുടെയും ഒപ്പ് രേഖപ്പെടുത്തും. എക്‌സൈസ് വകുപ്പ് സഹായത്തോടെ എല്ലാ കാമ്പസിലും വിമുക്തി ക്ലബ് സ്ഥാപിക്കും. ശ്രദ്ധ, നേര്‍ക്കൂട്ടം എന്നീ പരിപാടികള്‍ സര്‍വകലാശാലകള്‍, പ്രഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും കോളജുകളിലും ആരംഭിക്കും. ഹോസ്റ്റലുകളില്‍ വാര്‍ഡന്‍ ചെയര്‍പേഴ്സനായി ലഹരിവിരുദ്ധ ക്ലബുകള്‍ രൂപവത്കരിക്കും. ബോധപൂര്‍ണിമ സംസ്ഥാനതല കര്‍മ പദ്ധതിക്ക് കീഴില്‍ നാളെ ലഹരിവിരുദ്ധ ദിനത്തിന്റെ ആചരണവും കലാലയങ്ങളില്‍ വിവിധ കര്‍മപരിപാടികളും ഒരുക്കും.

Leave a Reply

Your email address will not be published.

Previous Story

പാലോറ ഹയർ സെക്കൻ്ററി സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായുള്ള എൻഎംഎംഎസ് പരീക്ഷാ പരിശീലനം ആരംഭിച്ചു

Next Story

ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ യു ഡി എഫ് ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി

Latest from Main News

‘സ്പൂൺ ഓഫ് മലബാർ’ ലോഞ്ചിങ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു

കുടുംബശ്രീ സംസ്ഥാന മിഷൻ നടപ്പാക്കുന്ന ചലനം മെൻ്റർഷിപ്പിൻ്റെ ഭാഗമായി സൗത്ത് സിഡിഎസിൻ്റെ കീഴിൽ നല്ലളത്ത് ആരംഭിച്ച ‘സ്പൂൺ ഓഫ് മലബാർ’ ഓൺലൈൻ

പൂക്കാട് ഉപയോഗശൂന്യമായ കുളത്തിൽ അജ്ഞാതനായ യുവാവിന്റെ മൃതദേഹം

പൂക്കാട് പഴയ ടെലഫോൺ എക്സേഞ്ചിൻ്റെ പിന്നി ൽ ഉപയോഗ ശൂന്യമായ കുളത്തിൽ അജ്ഞാത യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അസഹ്യമായ ദുർഗന്ധത്തെ തുടർന്നു

ചരിത്ര ഗവേഷകർക്ക് പൈതൃകം വഴികാട്ടിയാകും; മേയർ

  കോഴിക്കോട് : ചരിത്ര ഗവേഷകർക്ക് പൈതൃകം വഴികാട്ടിയാകുമെന്ന് മേയർ ബീന  ഫിലിപ്പ് അഭിപ്രായപ്പെട്ടു.ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുരാതനവും

രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോ‍ഡ് എന്‍ എച്ചായി ഉയര്‍ത്താന്‍ ഡിപിആര്‍ തയ്യാറാക്കുന്നു

  രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ് ദേശീയപാതയായി ഉയര്‍ത്തുന്നതിന് ഡിപിആര്‍ തയ്യാറാക്കുവാന്‍ ദേശീയപാതാ അതോറിറ്റിയെ ചുമതലപ്പെടുത്തി . സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച