2 മില്യൻ പ്ലഡ്ജ് ; ഉള്ളിയേരിയിൽ മനുഷ്യച്ചങ്ങല

ലഹരിയ്ക്കെതിരെ ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന 2 മില്ലൻ പ്ലഡ്ജിൻ്റെ പ്രചാരണാർത്ഥം ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് ഉള്ളിയേരി എയുപി മുതൽ ഉള്ളിയേരി പൊയിൽ താഴെവരെയും ഉള്ളിയേരി 19ലും തെരുവത്ത് കടവിലും മനുഷ്യച്ചങ്ങല തീർത്തു. പഞ്ചായത്ത് പ്രസിദ്ധണ്ട് സി.അജിത , വൈസ് പ്രസിഡണ്ട് എൻ എം .ബാലരാമൻ എന്നിവരും 1,6,7,8,9,10,11 എന്നീ വാർഡ് മെമ്പർമാർ ഉള്ളിയേരിയിലും 2,5, 19, 18 ,എന്നി മെമ്പർമാർ തെരുവത്ത് കടവിലും 13, 14, 15, 16, 17 വാർഡുകളിലെ മെമ്പർമാർ ഉള്ളിയേരി 19ലും കണ്ണികളായിച്ചേർന്ന് മനുഷ്യച്ചങ്ങലക്ക് നേതൃത്വം നൽകി.

ഉള്ളിയേരി എയുപി, പാലോറ എച്ച്എസ്എസ് & എച്ച്എസ്, എംഡിറ്റ് എന്നിവിടങ്ങളിലെ കുട്ടികൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പുതൊഴിലാളികൾ, വ്യാപാരി വ്യവസായി പ്രവർത്തകർ, ഓട്ടോ- ജീപ്പ് ടാക്സി തൊഴിലാളികൾ, മറ്റ് സ്കൂളുകളിലെ കുട്ടികൾ, അധ്യാപകർ, പിടിഎ അംഗങ്ങൾ, സാംസ്ക്കാരിക പ്രവർത്തകർ, ക്ലബ്ബംഗങ്ങൾ, തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, റസിഡൻഷ്യൽ അസോസിയേഷൻ, അങ്കണവാടി , പഞ്ചായത്ത് ജീവനക്കാർ എന്നിവർ കണ്ണികളായി. പഞ്ചായത്ത് പ്രസിഡണ്ട് പ്രതിജ്ഞ ചൊല്ലി ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published.

Previous Story

വടകര റാണി പബ്ലിക് സ്കൂളിൽ വിദ്യാർഥികളുടെ ലീഡർ സ്ഥാനാരോഹണ ചടങ്ങ് നടത്തി

Next Story

വയനാട് മുണ്ടക്കൈയിൽ കനത്ത മഴ ; ഉരുൾപൊട്ടിയതായി സംശയം

Latest from Local News

ഉയരെ’ പദ്ധതിയില്‍ തിരുവമ്പാടി മണ്ഡലത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും ലാപ്ടോപ്

  ലിന്റോ ജോസഫ് എംഎല്‍എയുടെ സവിശേഷ വിദ്യാഭ്യാസ പദ്ധതിയായ ‘ഉയരെ’യുടെ ആഭിമുഖ്യത്തില്‍ തിരുവമ്പാടി മണ്ഡലത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും ലാപ്ടോപ്പുകള്‍ എത്തുന്നു. മാറുന്ന

യോഗ ഇൻട്രക്ടർ ഒഴിവ് – ചെങ്ങോട്ടുകാവ് ആയുർവേദ ഡിസ്പെൻസറിയിൽ വാക്ക്-ഇൻ ഇൻറർവ്യൂ ജൂലൈ 5ന്

  ചെങ്ങോട്ടുകാവ് പഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനെസ്സ് സെന്റെറിലേക്ക് യോഗ ഇൻട്രക്ടർ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായ്

ചെങ്ങോട്ടുകാവ്-വെങ്ങളം റോഡ് കടന്നു കിട്ടാന്‍ പെടാപ്പാട്,എന്ന് തീരും ഈ യാത്രാ ദുരിതം

  കൊയിലാണ്ടി: ദേശീയ പാതാ നിര്‍മ്മാണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്ന ചെങ്ങോട്ടുകാവ്, പൊയില്‍ക്കാവ്,പൂക്കാട്,തിരുവങ്ങൂര്‍ വെങ്ങളം വരെ എന്നും ഗതാഗത കുരുക്ക്. രാവിലെ

ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ യു ഡി എഫ് ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി

ചേമഞ്ചേരി: ജൽ ജീവൻ പദ്ധതിയുടെ പേരിൽ കൊത്തിപ്പൊളിച്ച് കാൽ നടയാത്ര പോലും ദു:സ്സഹമായി മാറിയ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ റോഡുകളും ഗതാഗത