രാസലഹരി നൽകി പീഡനം ; അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ഉപവാസം

കുറ്റ്യാടി: കുറ്റ്യാടിയിൽ രാസ ലഹരി നൽകി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം കൂടുതൽപ്പേരിലേക്ക് വ്യാപിപ്പിക്കുന്നതിനായി ക്രൈംബ്രാഞ്ച് അന്വേഷം ആവശ്യപ്പെട്ട് ഉപവാസ സമരവുമായി കോൺഗ്രസ്. കുറ്റ്യാടി, കാവിലുംപാറ സംയുക്ത ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ കുറ്റ്യാടി പഴയ ബസ് സ്റ്റാൻ്റ് പരിസരത്താണ് ഉപവാസം സംഘടിപ്പിച്ചിരിക്കുന്നത്.

കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ എംപി ഉപവാസം ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കേസിൽ അറസ്റ്റിലായ കള്ളാട് സ്വദേശി കുനിയിൽ അജിനാസ് ഭാര്യ മിസ്രിയ എന്നിവരെ കേന്ദ്രീകരിച്ച് മാത്രമേ നിലവിൽ അന്വേഷണം നടക്കുന്നുള്ളു. കേസിൽ നിരവധി പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും അന്വേഷണം വ്യാപിപ്പിക്കാത്തത് സംശയങ്ങൾക്ക് ഇട നൽകുന്നുണ്ട്. രാസലഹരി പീഡനം ശരിയായ രീതിയിൽ നടത്തി കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കണമെന്നുള്ള ജനങ്ങളുടെ ആഗ്രഹവും വിഷയത്തിൽ രക്ഷിതാക്കളുടെ ആശങ്ക പങ്കുവയ്ക്കാനുമാണ് ഉപവാസ സമരവുമായി രംഗത്തിറങ്ങാൻ കാരണമെന്ന് കുറ്റ്യാടി, കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റുമാരായ ശ്രീജേഷ് ഊരത്ത്, ജമാൽ കോരങ്കോട്ട് തുടങ്ങിയവർ വാർത്തക്കുറിപ്പിൽ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 25 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

കൊയിലാണ്ടി കുറുവങ്ങാട് കണ്ടൽ ഭാസ്കരൻ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 25 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 25 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്

അത്തോളി ഗ്രാമപഞ്ചായത്ത് ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല സംഘടിപ്പിച്ച വായന വാരാഘോഷം ‘നെയ്പായസം’ ഉദ്ഘാടനം ചെയ്തു

അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല സംഘടിപ്പിച്ച വായന വാരാഘോഷം ‘നെയ്പായസം’ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ

മഴക്കാലത്ത് വൈബാണ് കാരയില്‍നട

പേരാമ്പ്ര: മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന പാടത്തിന് നടുവില്‍ വിശ്രമിക്കാന്‍ പ്രകൃതി രമണീയമായ ഒരു സ്ഥലം. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവള പാറപ്പുറത്തിന് സമീപമുള്ള കാരയില്‍നട

കെ.എസ്.ഇ.ബി. പെൻഷൻ പരിഷ്കരിക്കണമെന്ന് പെൻഷനേഴ്സ് കൂട്ടായ്മ ആവശ്യപ്പെട്ടു

കോഴിക്കോട്: കെ.എസ്.ഇ.ബി. പെൻഷൻകാരുടെ പെൻഷൻ അടിയന്തരമായി പരിഷ്കരിക്കണമെന്ന് കെ.എസ്.ഇ.ബി. പെൻഷനേഴ്സ് കൂട്ടായ്മയുടെ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ജെയിംസ്