വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി

മുതിര്‍ന്ന സിപിഐ എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ഉച്ചയ്ക്ക് 12.15ന് എസ് യു ടി ആശുപത്രി അധികൃതർ പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിൻ പ്രകാരമാണിത്. കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്‌പെഷ്യലിസ്റ്റുകളുടെ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. ഐ സി യു വെന്റിലേറ്ററിലാണ് അദ്ദേഹം കഴിയുന്നത്. ഇന്നലെയാണ് വി എസ്സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് രാവിലെ വി എസ്സിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയില്‍ എത്തി കണ്ടിരുന്നു. ഇന്നലെ സിപിഐ(എം) ജനറല്‍ സെക്രട്ടറി എം എ ബേബിയും അദ്ദേഹത്തെ കണ്ടിരുന്നു. പതിവുപോലെ പോരാളിയായിട്ടുള്ള വി എസ് ആരോഗ്യവാനായി തിരിച്ചുവരുമെന്നും ഉത്കണ്ഠപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്നലെ എം എ ബേബി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.