റെയിൽവേ ടിക്കറ്റ് നിരക്കിൽ മാറ്റം: ജൂലൈ ഒന്നു മുതൽ പുതിയ നിരക്കുകൾ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ജൂലൈ ഒന്നുമുതൽ ടിക്കറ്റ് നിരക്കുകളിൽ പുതിയ വ്യവസ്ഥകൾ കൊണ്ടുവരുന്നു. നിരക്കുകൾ ഉയരുന്നത് സ്ഥിരം യാത്രക്കാരെയും ദീർഘദൂര യാത്രക്കാരെയും ബാധിക്കും. എന്നാൽ ചില വിഭാഗങ്ങളിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.

ജനറൽ വിഭാഗം
500 കിലോമീറ്റർ വരെയുള്ള ടിക്കറ്റുകൾക്ക് നിലവിലെ നിരക്കുകൾ തുടരും. എന്നാൽ 500 കിലോമീറ്ററിന് മുകളിലുള്ള യാത്രക്കാർക്ക് ഓരോ കിലോമീറ്ററിനും 0.01 പൈസ വീതം അധികം ഈടാക്കും.

മെയിൽ/എക്സ്പ്രസ് ട്രെയിനുകൾ (AC അല്ലാത്തവ)
ഈ വിഭാഗത്തിലെ യാത്രക്കാർക്ക് കിലോമീറ്ററിന് 1 പൈസയുടെ വർധന ഉണ്ടായിരിക്കും. ഉദാഹരണത്തിന്, 1000 കിലോമീറ്റർ ദൂരമുളള യാത്രക്ക് ഇപ്പോൾക്കാൾ 10 രൂപ അധികം നൽകേണ്ടി വരും.

എ.സി. ക്ലാസുകൾ
എല്ലാ എസി ക്ലാസ് യാത്രകളിലും — എസി ചെയർ കാർ, എസി 3-ടയർ, എസി 2-ടയർ, ഫസ്റ്റ് ക്ലാസ് എസി — ഓരോ കിലോമീറ്ററിനും 2 പൈസ വീതം വർധന ഉണ്ടാകും.

സബർബൻ ട്രെയിനുകൾ
സബർബൻ (ലോക്കൽ) ട്രെയിൻ സർവീസുകളിൽ യാതൊരു നിരക്ക് മാറ്റവും ഉണ്ടായിരിക്കുന്നതല്ല.

പുതിയ നിരക്കുകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.

Leave a Reply

Your email address will not be published.