അരിക്കുളം: തണ്ടയിൽ താഴെ ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെൻ്റർ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികൾക്കായി പ്രതിഭാ സംഗമം സംഘടിപ്പിച്ചു. എൽ എസ് എസ് , യു എസ് എസ് , എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയാണ് അനുമോദിച്ചത്. കാരയാട് എ എൽ പി സ്കൂളിൽ നടന്ന അനുമോദന ചടങ്ങ് കെ എസ് യു സംസ്ഥാന സെക്രട്ടറി അർജുൻ കറ്റയാട്ട് ഉദ്ഘാടനം ചെയ്തു.
പഠനകാലത്ത് വിദ്യാർത്ഥികൾ നേരിടുന്ന സാമൂഹിക സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള വഴികാട്ടിയായി മാറാൻ സാംസ്കാരിക സംഘടനകൾക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. വെത്യസ്ത താൽപര്യങ്ങളുള്ള വിദ്യാർത്ഥികളെ ഒരേ പോലെ നടത്താനുള്ള ശ്രമം സമൂഹത്തിനുണ്ട്. വിദ്യാർത്ഥികളുടെ നൈപുണ്യങ്ങളെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കാൻ കഴിയണം. സവിശേഷതകൾ തിരിച്ചറിഞ്ഞ് അനുയോജ്യമായ വഴികളിലൂടെ പുതിയ തലമുറയെ നടത്തണം. ഒരു പാട് ദൂരം വഴി തെറ്റി നടന്നതിന് ശേഷം തിരിഞ്ഞു നടക്കേണ്ട ഗതികേട് വിദ്യാർത്ഥികൾക്കുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
ചെയർമാൻ ശിവൻ എലവന്തിക്കര അധ്യക്ഷ വഹിച്ചു.
കലാ- സാംസ്കാരിക പ്രവർത്തകൻ സനൽ അരിക്കുളം മുഖ്യ പ്രഭാഷണം നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ പി രാമചന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. കൺവീനർ കെ എം ബഷീർ, ചീഫ് കോഓർഡിനേറ്റർ ഹാഷിം കാവിൽ, സി മോഹൻദാസ്,
നാറാണത്ത് അമ്മദ് ഹാജി, പി കെ കെ ബാബു, അമ്മത് എടച്ചേരി, സജിത എളമ്പിലാട്ട്, കെ എം നിഖില, യു എം ഷിബു, മനോജ് എളമ്പിലാട്ട് എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി: നടുവത്തൂർ സൗത്തിൽ എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച ഹൈമാസ് ലൈറ്റിൻ്റെ സ്വിച്ച്ഓൺ കർമ്മം എം.എൽ എ ടി. പി രാമകൃഷ്ണൻ
കൊയിലാണ്ടി കോമത്തു കര ശ്രീകലയിൽ താമസിക്കും ഇളവന രാഘവൻ മാസ്റ്റർ (85) (റിട്ട അധ്യാപകൻ, ആന്തട്ട ഗവ യു പി സ്കൂൾ)
കേരള ജല അതോറിറ്റിയുടെ മാവൂര് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റില് അറ്റകുറ്റപ്പണികള് നടക്കുന്നതിനാല് കോഴിക്കോട് ഗവ. മെഡിക്കല് കോളേജ് പരിസരത്തും കാളാണ്ടിത്താഴം, പാലക്കോട്ട്
നടുവണ്ണൂർ : ഗോകുലം തറവാട് കുടുംബ സംഗമം നടത്തി. സിനിമ -നാടക തിരക്കഥ കൃത്ത് പ്രദീപ്കുമാർ കാവുന്തറ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്
കൊയിലാണ്ടി: പുളിയഞ്ചേരി ജന്നത്തുൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസയുടെ വിപുലീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദുൽ