ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സമൂഹം ജാഗ്രത പാലിക്കണമെന്നും വീടിനുള്ളിൽ തന്നെ തുടരണമെന്നും ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഖത്തർ അധികൃതരുടെ നിർദ്ദേശങ്ങളും പ്രാദേശിക വാർത്തകളും ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.ഇറാൻ ആക്രമണം കണക്കിലെടുത്ത് വിവിധ വ്യോമപാതകൾ അടച്ചതോടെ ഇന്ത്യയിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ, മേഖലയിലേക്കുള്ള വിമാനങ്ങൾ വഴി തിരിച്ചു വിടുകയോ ഇന്ത്യയിലേക്ക് മടങ്ങുകയോ ചെയ്യുമെന്ന് എയർ ഇന്ത്യ അറിയിച്ചു. വടക്കേ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്. തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിവിധ വിമാന സർവീസുകളും തടസ്സപ്പെട്ടു. യാത്ര പുറപ്പെടും മുൻപ് അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് സ്പൈസ് ജെറ്റും അറിയിച്ചു.
Latest from Uncategorized
കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ ആദ്യകാല പ്രവർത്തകനും കലാ സാംസ്കാരിക രംഗത്തെ പ്രവർത്തകനുമായ ടി.പി. ദാമോദരൻ മാസ്റ്ററെ പൂക്കാട് കലാലയം അനുസ്മരിച്ചു. അനുസ്മരണത്തിന്റെ
വായനോത്സവം 2025 ൻ്റെ ഭാഗമായി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വായന മത്സരം നടന്നു. ലൈബ്രറി പ്രസിഡൻറ് എൻ. എം.നാരായണൻ മാസ്റ്റർ
നിപ സംശയത്തെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച 15കാരിയുടെ പരിശോധന ഫലം നെഗറ്റീവ്. ഇതോടെ പെൺകുട്ടിക്ക് നിപ അല്ലെന്ന് സ്ഥിരീകരിച്ചു.
കൊയിലാണ്ടി : റിട്ട : എസ് ബി ഐ ജീവനക്കാരൻ വിയൂർ പരപ്പിൽ രാജൻ (73)അന്തരിച്ചു. ഭാര്യ: ശൈലജ (റിട്ട :
പാവപ്പെട്ടവരെ ചേർത്ത് നിർത്തിയും , നാടിന്റെ വികസനത്തിനായ് രാപ്പകലില്ലാതെ പ്രവർത്തിച്ചും കാലം അടയാളപ്പെടുത്തിയ പകരം വെക്കാനില്ലാത്ത ജനകീയ നായകൻ ശ്രീ ഉമ്മൻചാണ്ടിയുടെ