ഡോക്ടർ ശ്യാമപ്രസാദ് മുഖർജി അനുസ്മരണം നടത്തി

കൊയിലാണ്ടി: ജനസംഘത്തിന്റെ സ്ഥാപകനും ഇന്ത്യയുടെ ആദ്യ വ്യവസായ മന്ത്രിയുമായ ഡോക്ടർ ശ്യാമപ്രസാദ് മുഖർജിയുടെ ബലിദാനദിനം അനുസ്മരിച്ച് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. പരിപാടി ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്.ആർ. ജയ്കിഷ് ഉദ്ഘാടനം ചെയ്തു.

അനുസ്മരണ പ്രഭാഷണം ബിജെപി നോർത്ത് ജില്ലാ വൈസ് പ്രസിഡണ്ട് വി.സി. ബിനീഷ് നിർവഹിച്ചു. കൊയിലാണ്ടി മണ്ഡലം അധ്യക്ഷൻ കെ.കെ. വൈശാഖ് യോഗത്തിൽ അധ്യക്ഷനായി. അഡ്വ. വി. സത്യൻ, വായനാരി വിനോദ്, ജിതേഷ് കാപ്പാട്, അതുൽ പെരുവട്ടൂർ, കെ.വി. സുരേഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published.