‘അഭയകിരണം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് അശരണരായ വിധവകൾക്ക് വേണ്ടി നടപ്പിലാക്കുന്ന ‘അഭയകിരണം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സമൂഹത്തിൽ യാതൊരു വരുമാനമോ സുരക്ഷിതത്വമോ ഇല്ലാത്ത വിധവകൾക്ക് സംരക്ഷണം നൽകുന്നവര്ക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്നതാണ് പദ്ധതി. നിരാലംബരായ സ്ത്രീകൾക്ക് കുടുംബത്തിന്റെ തണലിൽ തന്നെ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ഓണ്ലൈനായാണ് അപേക്ഷിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ വഴിയോ മറ്റ് ജനസേവാ കേന്ദ്രങ്ങൾ വഴിയോ നേരിട്ടോ www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 15. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും അടുത്തുള്ള ഐ.സി.ഡി.എസ്. ഓഫീസുമായിട്ടോ അങ്കണവാടികളുമായോ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

ലഹരിക്ക് എതിരെ ‘ബോധപൂര്‍ണിമ’ പദ്ധതിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്

Next Story

അർജുൻ രവീന്ദ്രന്റെ കഥാസമാഹാരം ‘ഞങ്ങൾ മൂവരും ഒരു മരത്തലപ്പിൽ’ ചർച്ച ചെയ്തു

Latest from Main News

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണപ്രക്രിയക്ക് തുടക്കം; കമ്മിഷനിംഗ് ജില്ല കളക്ടര്‍ സന്ദര്‍ശിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പ്രക്രിയക്ക് ജില്ലയില്‍ തുടക്കം. പേരാമ്പ്ര, വടകര, കോഴിക്കോട്, മേലടി, ചേളന്നൂര്‍, കൊടുവള്ളി ബ്ലോക്കുകളിലേയും

ഖേലോ ഇന്ത്യാ ഗെയിംസ്: വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടം

  ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ആദ്യമായി പുരുഷവോളിബോള്‍ കിരീടം ചൂടി കാലിക്കറ്റ് സര്‍വകലാശാല. രാജസ്ഥാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് എതിരാളികളായ തമിഴ്‌നാട്

യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി

ഇന്ത്യയിലെ വിമാനയാത്രക്കാരെ വലച്ച് ഇൻഡിഗോ. ഇതുവരെ രാജ്യത്ത് ഉടനീളം 400ലധികം സർവീസുകളാണ് ഇതുവരെ റദ്ദാക്കിയിരിക്കുന്നത്. 225 ഓളം സർവീസുകളാണ് ഡൽഹിയിൽ നിന്ന്

മുൻകൂർ ജാമ്യം തേടി രാഹുൽ ഹൈക്കോടിയിൽ

ബലാത്സം​ഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം പ്രിൻസിപ്പൽ  സെഷൻസ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ

രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി 

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ പൊതു രംഗത്ത് നിന്ന് മാറ്റി നിർത്തേണ്ട ആളാണെന്നും