മേപ്പയ്യൂർ: നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ വിജയാരവം നടത്തി .ടൗണിൽ നടന്ന ആഹ്ളാദ പ്രകടനത്തിന് യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാരകൻ, കൺവീനർ കമ്മന അബ്ദുറഹിമാൻ, ഇ.അശോകൻ, എം എം അഷറഫ്, കെ.പി രാമചന്ദ്രൻ, പി.കെ അനീഷ്, കെ.എം.എ അസീസ്, ഇ കെ മുഹമ്മദ് ബഷീർ, മുജീബ് കോമത്ത്, സി.പി നാരായണൻ, ടി കെ അബ്ദുറഹിമാൻ, ആന്തേരി ഗോപാലകൃഷ്ണൻ, ഷർമിന കോമത്ത്, കെ.എം ശ്യാമള, സി.എം.ബാബു, ഷബീർ ജന്നത്ത്, കീപ്പോട്ട് പി.മൊയ്തി, ശ്രീനിലയം വിജയൻ, അജ്നാസ് കാരയിൽ, കെ.കെ അനുരാഗ്, ആർ.കെ രാജീവൻ, ആർ.കെ ഗോപാലൻ, എടയിലാട്ട് ഉണ്ണികൃഷ്‌ണൻ,റിഞ്ചു രാജ്, സുധാകരൻ പുതുക്കുളങ്ങര എന്നിവർ നേതൃത്വം നൽകി.
