കീഴ്പ്പയ്യൂർ നോർത്ത് മണപ്പുറം മുക്കിൽ ശാഖാ മുസ്‌ലിം ലീഗ് കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

 

മേപ്പയ്യൂർ : കീഴ്പ്പയ്യൂർ നോർത്ത് മണപ്പുറം മുക്കിൽ ശാഖാ മുസ്‌ലിം ലീഗ് കുടുംബ സംഗമവും അനുമോദനവും മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്തു .പ്ലസ്ടു , എസ്.എസ്.എൽ.സി, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു. അസീം ചേമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. കിപ്പോട്ട് പി മൊയ്തീൻ അധ്യക്ഷനായി. ടി. കെ അബ്ദുലത്തീഫ്, കമ്മന അബ്ദുറഹിമാൻ, എം. എം അഷ്റഫ്, മുജീബ് കോമത്ത്,അഷീദ നടുക്കാട്ടിൽ, ഷർമിന കോമത്ത്, വി.വി നസ്റുദ്ധീൻ, അമ്മത് കീഴ്പ്പോട്ട്, ഇല്ലത്ത് അബ്ദുറഹിമാൻ, പി.കെ ഷഹൽ, ടി.എം സി മൊയ്തീൻ, കെ.കെ മുഹമ്മദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.