ദുരന്തനിവാരണത്തിനായുള്ള ഐആര്‍എസ് സമിതിയുടെ യോഗം ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു

ജില്ലയില്‍ ദുരന്തങ്ങളുണ്ടാകുന്ന സാഹചര്യങ്ങളില്‍ അവ നേരിടുന്നതിനും ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗരേഖ പ്രകാരം പ്രവര്‍ത്തിക്കുന്ന ഇന്‍സിഡന്‍സ് റെസ്‌പോണ്‍സ് സിസ്റ്റം (ഐആര്‍എസ്) പ്രവര്‍ത്തനങ്ങള്‍ താലൂക്ക്തലത്തില്‍ ഏകോപിക്കുന്നതിനുള്ള യോഗം ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ല കളക്ടര്‍ സ്‌നേഹില്‍ സിംഗിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. ഇന്‍സിഡന്‍സ് കമാന്‍ഡര്‍മാരായ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ താലൂക്ക്തലയോഗം ചേരാനും മാര്‍ഗരേഖ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ജില്ല കളക്ടര്‍ നിര്‍ദേശം നല്‍കി.

ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ പേരുവിവരങ്ങള്‍, ഒഴിപ്പിക്കല്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങള്‍ എന്നിവയടങ്ങുന്ന പട്ടിക തയ്യാറാക്കാനും ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താനും ജില്ല കളക്ടര്‍ നിര്‍ദേശം നല്‍കി. ആര്‍ഡിഒ, എല്‍ എ, എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തുകൊണ്ട് താലൂക്ക്തല യോഗങ്ങളും പഞ്ചായത്ത്തല യോഗങ്ങളും ചേരാനും തീരുമാനമായി. തീവ്രമായ മഴയുള്ള സാഹചര്യങ്ങളില്‍ വെള്ളക്കെട്ട് സംബന്ധിച്ച റിപ്പോര്‍ട്ട് പോലീസ്, ഫയര്‍ഫോഴ്‌സ് വകുപ്പുകളുടെ ഏകോപനത്തോടെ തയ്യാറാക്കി ദിവസവും വൈകീട്ട് എട്ട് മണിക്ക് ലഭ്യമാക്കണമെന്നും ജില്ല കളക്ടര്‍ പറഞ്ഞു.

യോഗത്തില്‍ സബ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, ഡെപ്യൂട്ടി കളക്ടര്‍മാരായ എം രേഖ, എം പി പുരുഷോത്തമന്‍, പോലീസ്, ഫയര്‍ ഫോഴ്‌സ്, ആരോഗ്യം, മോട്ടോര്‍ വാഹനം, റെവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കീഴ്പ്പയ്യൂർ നോർത്ത് മണപ്പുറം മുക്കിൽ ശാഖാ മുസ്‌ലിം ലീഗ് കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

Next Story

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

Latest from Main News

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു

പീരുമേട് എംഎൽഎ വാഴൂർ സോമൻ(72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ

കോഴിക്കോട് വിവാഹവീട്ടിൽ മോഷണം

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങണ്ണൂരിൽ വിവാഹ വീട്ടിൽ നിന്ന് 10 പവൻ സ്വർണവും 6000 രൂപയും മോഷ്ടിച്ചതായി പരാതി. മുടവന്തേരി സ്വദേശി ടി.പി

വയനാട് പുനരധിവാസം: ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ കൈമാറി എം.എ.യൂസഫലി

തിരുവനന്തപുരം∙ ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി 10 കോടി

താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചു

താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചു. ഏഴ് വയസുകാരനായ സഹോദരന് ഇന്ന്