കലയും തൊഴിലും കോര്‍ത്തിണക്കുന്ന പാഠ്യപദ്ധതിയുമായി എസ്എസ്‌കെ – ജില്ലയില്‍ 23 സ്‌കൂളുകളില്‍ ക്രിയേറ്റീവ് കോര്‍ണറുകള്‍ ഒരുക്കും

പാഠഭാഗവുമായി ബന്ധപ്പെട്ട കലാ-പ്രവൃത്തിപരിചയ ക്ലാസുകളെ വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് മാറ്റിയെടുക്കാന്‍ ക്രിയേറ്റീവ് കോര്‍ണര്‍ പദ്ധതിയുമായി എസ്എസ്‌കെ. പാഠഭാഗങ്ങളെ തൊഴിലുമായി ബന്ധപ്പെടുത്തി പുതിയൊരു സംസ്‌കാരം രൂപപ്പെടുത്തുകയെന്ന ലക്ഷ്യവുമായി ഈ അധ്യയന വര്‍ഷം നടപ്പാക്കുന്ന പഠന പിന്തുണ പദ്ധതിയാണ് ക്രിയേറ്റീവ് കോര്‍ണറുകള്‍. സമഗ്ര ശിക്ഷ കേരള (എസ്എസ്‌കെ) സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്രിയേറ്റീവ് കോര്‍ണറുകള്‍ സജ്ജമാക്കുന്നത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുമായി (കുസാറ്റ്) സഹകരിച്ചാണ് സ്‌കൂളുകളില്‍ കോര്‍ണര്‍ ഒരുക്കുന്നതും അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതും.

അഞ്ച് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പദ്ധതിജില്ലയിലെ 23 സര്‍ക്കാര്‍ സ്‌കൂളുകളിലാണ് നടപ്പാക്കുന്നത്. കൃഷി, ഫാഷന്‍ ഡിസൈനിങ്, പാചകം, മരപ്പണി, ഇലക്ട്രോണിക്‌സ്, പ്ലംബിങ്,ഇലക്ട്രിക്കല്‍സ് എന്നീ ഏഴു മേഖലകളിലാണ് പരിശീലനം നല്‍കുക. സിലബസിലുള്ള തൊഴില്‍ ഭാഗങ്ങളെപ്രവൃത്തിയിലൂടെ പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള നൂതന സംവിധാനമാണ് പദ്ധതിയിലുള്ളത്. ഒരു സ്‌കൂളില്‍ 5.5 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവിടുന്നത്.

വിദ്യാര്‍ഥികളില്‍ പുതിയൊരു തൊഴില്‍ സംസ്‌കാരം രൂപപ്പെടുത്തുന്നതിനും തൊഴിലിനോടും തൊഴിലെടുക്കുന്നവരോടും പോസിറ്റീവ് മനോഭാവം ഉണ്ടാക്കുന്നതിനുംപദ്ധതിയിലൂടെ സാധിക്കുമെന്ന് സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് കോഓഡിനേറ്റര്‍ ഡോ. എ കെ അബ്ദുല്‍ ഹക്കീം പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

വില്യാപ്പള്ളി, മണിയൂര്‍ ഐടിഐകളുടെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്

Next Story

ആര്യാടൻ ഷൗക്കത്തിൻ്റെ വിജയത്തിൽ മേപ്പയ്യൂരിൽ യു.ഡി.എഫ് പ്രകടനം

Latest from Local News

അധ്യാപക അവാർഡ് തുക വർദ്ധിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

 തിരുവനന്തപുരം : സംസ്ഥാന അധ്യാപക അവാർഡിന്റെയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരത്തിന്റെയും തുക വർദ്ധിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.

സൈബർ–നിക്ഷേപ തട്ടിപ്പിൽ കോടികൾ നഷ്ടം; മുന്നറിയിപ്പുകൾ അവഗണിച്ച നിരവധിപേർ വലയിലായി

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ സൈബർ തട്ടിപ്പിനൊപ്പം നിക്ഷേപ തട്ടിപ്പിലും കോടികൾ നഷ്ടപ്പെട്ടതായി വിവരം. റിട്ടയേഡ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ബിസിനസ്സുകാർ തുടങ്ങി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ മെഡിസിൻ      

വിനീത് ശ്രീനിവാസന്റെ ഗാനമേളക്കിടെ ലാത്തിച്ചാര്‍ജ്; അന്വേഷണത്തിന് നിര്‍ദേശം

തിരുവനന്തപുരം : നിശാഗന്ധിയില്‍ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് പൊലീസ് ലാത്തി വീശിയത്. വിനീത് ശ്രീനിവാസന്റെ ഗാനമേളയ്ക്കിടെയുണ്ടായ തിരക്കില്‍ യുവാക്കളുമായി പൊലീസ് തര്‍ക്കത്തിലേര്‍പ്പെട്ടു.