തുറയൂർ പഞ്ചായത്ത് വാർഡ് വിഭജന നടപടികൾ കേരള ഹൈക്കോടതി വിലക്കി

അശാസ്ത്രീയമായ വാർഡ് വിഭജത്തിന് എതിരെ പഞ്ചായത്ത് യു.ഡി എഫ് കമ്മിറ്റി സമർപ്പിച്ച ഹർജി അംഗികരിച്ചാണ് നടപടി വാർഡു വിഭജനത്തിൻ്റെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ജില്ലാ ഡി ലിമിറ്റേഷൻ കമ്മിറ്റിക്കും സംസ്ഥാന ഡി ലിമിറ്റേഷൻ കമ്മിറ്റിക്കും 33 പരാതികൾ പഞ്ചായത്ത് യു.ഡി എഫ് കമ്മിറ്റി നൽകിയിരുന്നു. മാനദണ്ഡങ്ങൾ ലംഘിച്ചാണ് വാർഡ്‌വിഭജനം നടത്തിയതെന്നാണ് പരാതി .പഞ്ചായത്ത് വാർഡുകൾ നിർണ്ണയിച്ചപ്പോൾ ഭൂമിശാസ്ത്രപരമായ അതിരുകൾ ഉണ്ടായിട്ടും അത് പാലിക്കാതെ എല്ലാ വാർഡുകളും അനാവിശ്യമായി കിലോമീറ്ററോളം വലിച്ചു നീട്ടിയാണ് വിഭജനം നടത്തിയത്. ഡി ലിമിറ്റേഷൻ കമ്മിറ്റിയുടെ മാനദണ്ഡങ്ങൾ പൂർണ്ണമായും ലംഘനം നടത്തിയ തുറയൂർ പഞ്ചായത്ത് നടപടിക്കെതിരെയാണ് യു.ഡി എഫ് തുറയൂർ പഞ്ചായത്ത് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്. അഡ്വ പി എ മുഹമ്മദ് ഷാ ആണ് യു ഡി എഫ് തുറയൂർ പഞ്ചായത്ത് കമ്മിറ്റിക്കുവേണ്ടി ഹാജരായത്.

Leave a Reply

Your email address will not be published.