ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ. അസിസ്റ്റന്റ് സ്റ്റോർ കീപ്പർ സുനിൽകുമാറാണ് പിടിയിലായത്. തുടർച്ചയായി പാൽ മോഷണം പോകുന്നുവെന്ന് ആരോപിച്ച് ക്ഷേത്ര വിജിലൻസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു.തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കവെയാണ് അസിസ്റ്റന്റ് സ്റ്റോർ കീപ്പർ പാൽ മോഷണം നടത്തിയതായി കണ്ടെത്തിയത്. 25 ലീറ്റർ പാൽ ആണ് ഇയാൾ കടത്തിയത്. പാൽ മോഷണം മറച്ചുവയ്‌ക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും ശ്രമം നടന്നതായും ആരോപണമുണ്ട്. അസി. സ്റ്റോർ കീപ്പർ സുനിൽ കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു.ക്ഷേത്രത്തിലെ 13 പവന്റെ സ്വർണദണ്ഡ് കഴിഞ്ഞമാസം കാണാതായിരുന്നു. രണ്ടു ദിവസത്തിനുശേഷം മണലിൽ പൊതിഞ്ഞനിലയിൽ ഇത് കണ്ടെത്തി. ഇതിനുപിന്നാലെയാണ് ഇപ്പോൾ പുതിയ മോഷണവും പുറത്തുവരുന്നത്.

Leave a Reply

Your email address will not be published.