വില്യാപ്പള്ളി, മണിയൂര്‍ ഐടിഐകളുടെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മണിയൂര്‍, വില്യാപ്പള്ളി ഐടിഐകള്‍ക്കായുള്ള കെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികളുമായി ബന്ധപ്പെട്ട് വടകര റസ്റ്റ് ഹൗസില്‍ ചേര്‍ന്ന സിഎംടി യോഗത്തില്‍, മണിയൂര്‍ ഐടിഐയുടെ പുതിയ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായതായും വില്യാപ്പള്ളി ഐടിഐയുടെ ഫ്‌ളോറിങ് 90 ശതമാനം പൂര്‍ത്തീകരിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. വില്യാപ്പള്ളിയിലെ കെട്ടിടം പ്രവൃത്തി ജൂലൈയിലും മണിയൂരിലേത് ആഗസ്റ്റിലും പൂര്‍ത്തീകരിക്കാന്‍ കരാറുകാരന് യോഗം നിര്‍ദേശം നല്‍കി.

നൂതന രീതിയില്‍ ഡിസൈന്‍ ചെയ്ത രണ്ട് ഐടിഐ കെട്ടിടങ്ങളും വര്‍ക്‌ഷോപ്പ്, കമ്പ്യൂട്ടര്‍ ലാബ്, ടോയ്‌ലറ്റ് ബ്ലോക്ക്, സ്റ്റാഫ് റൂം, ക്ലാസ് റൂം, സ്റ്റോര്‍ റൂം തുടങ്ങിയ സൗകര്യങ്ങളോടെയാണ് സജ്ജമാക്കുക. ദീര്‍ഘകാലമായി സ്ഥലപരിമിതിയില്‍ പ്രയാസപ്പെട്ടിരുന്ന വില്യാപ്പള്ളി, മണിയൂര്‍ ഐടിഐ കെട്ടിടങ്ങള്‍ക്ക് സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി 2023 ഏപ്രിലില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ശിലയിട്ടത്.

യോഗത്തില്‍ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പെതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീജയന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിധിന്‍ ലക്ഷ്മണന്‍, എഞ്ചിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

എം.ടി മുതൽ തകഴിവരെ: സാഹിത്യകൃതികൾ ചിത്രങ്ങളായി മാറി

Next Story

കലയും തൊഴിലും കോര്‍ത്തിണക്കുന്ന പാഠ്യപദ്ധതിയുമായി എസ്എസ്‌കെ – ജില്ലയില്‍ 23 സ്‌കൂളുകളില്‍ ക്രിയേറ്റീവ് കോര്‍ണറുകള്‍ ഒരുക്കും

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ

അശ്വതി സിനിലേഷ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്

സി ടി അജയ് ബോസ്സ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ്

ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന  11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്. 

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എംപി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്