ഐടിഐ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

വളയം: വളയം ഗവ. ഐടിഐയിലെ ഡ്രാഫ്റ്റ്‌സ്മാൻ (സിവിൽ), ഇലക്ട്രീഷ്യൻ എന്നീ ദ്വിവത്സര ഐടിഐ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30.
അപേക്ഷകർക്ക് www.itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയോ www.detkerala.gov.in ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫീസ് 100 രൂപയാണ്.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 0496-2461263, 9947161984.

Leave a Reply

Your email address will not be published.