വായനയുടെ ആഴത്തിൽ തിരിയണം: ‘പുസ്തകപർവ്വം’ ഉദ്‌ഘാടനം ചെയ്തു പി.പി. ശ്രീധരനുണ്ണി

കോഴിക്കോട്: വായനാദിനത്തോടനുബന്ധിച്ച് ഭാഷാ സമന്വയ വേദി അംഗങ്ങളുടെ പുതിയ പുസ്തകങ്ങളെ കുറിച്ചുള്ള ചർച്ച – പുസ്തക പർവ്വം സംഘടിപ്പിച്ചു പരിപാടി പി.പി.ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. വായന ഒരു സാധനയാണെന്നും കൃതികളുടെ ആന്തരിക സത്ത ഉൾകൊണ്ടുള്ള വായനയാണ് യഥാർഥ വായനയെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഗോപി പുതുക്കോട് അധ്യക്ഷനായിരുന്നു. അമ്പത്തിഒമ്പതാമത് ജ്ഞാനപീം പുരസ്കാരം ലഭിച്ച ഹിന്ദി എഴുത്തുകാരൻ വിനോദ് കുമാർ ശുക്ലയുടെ കാവ്യസാധനയെക്കുറിച്ച് ഡോ.ആർസു പ്രഭാഷണം നടത്തി. ഡോ. എം.കെ.പ്രീത, കെ.എം.വേണുഗോപാൽ എന്നിവർ വിനോദ്കുമാർ ശുക്ലയുടെ കവിതകൾ ആലപിച്ചു. ഡോ. പി.കെ.രാധാമണി, ഡോ.ഒ. വാസവൻ, കെ.ജി.രഘുനാഥ്, കെ.വര ദേശ്വരി, ഡോ.സി.സേതുമാധവൻ, എസ്.എ.ഖുദ്സി എന്നിവർ 2024-ൽ പ്രസിദ്ധീകരിച്ച സ്വന്തം കൃതികളെ കുറിച്ച് സംസാരിച്ചു. വേലായുധൻ പള്ളിക്കൽ എൻ.പ്രസന്നകുമാരി ടി. സുമിന പ്രസംഗിച്ചു

Leave a Reply

Your email address will not be published.