വാഹന പരിശോധനയ്ക്കിടെ എക്സൈസ് ഓഫീസര്‍ക്ക് നേരെ അക്രമം

നാദാപുരം: വാഹന പരിശോധനയ്ക്കിടെ നാദാപുരം റെയിഞ്ച് സിവിൽ എക്സൈസ് ഓഫീസർ ശ്രീജേഷിന് നേരെ അക്രമം ഉണ്ടായി. പാതിരിപ്പറ്റ മീത്തൽവയലിൽ മദ്യക്കടത്ത് തടയുന്നതിനുള്ള പരിശോധനയ്ക്കിടെയാണ് ഓട്ടോറിക്ഷ് ഇടിച്ച് ശ്രീജേഷിനെ തെറിപ്പിച്ചത്. ഇതിൽ അദ്ദേഹത്തിന് കണ്ണിന് മുകളിലായി ആഴത്തിലുള്ള മുറിവേറ്റു. അക്രമം നടത്തിയത് മീത്തൽവയലിലെ സുരേഷ് എന്നയാളാണെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. 

കുറ്റിയാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരിശോധനയ്ക്കിടെ മദ്യം കടത്തുകയായിരുന്ന വാഹനവും 23 കുപ്പി മദ്യവുമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. പ്രതിയെ പിടികൂടാനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി

Leave a Reply

Your email address will not be published.