മേപ്പയൂർ :ഗാനങ്ങളെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നുമില്ലെന്നും വേദനിക്കുന്ന മനസ്സുകളിൽ സാന്ത്വനമേകാൻ സം ഗീതത്തിനു കഴിയുമെന്ന് ഗാനര ചയിതാവ് രമേശ് കാവിൽ പറഞ്ഞു. രാജ്യാന്തര സംഗീത ദിന ത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സംഗീതനി ശയും ആദരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതി മുഴുവൻ സംഗീതമയമാണെന്നും അദ്ദേഹം പറഞ്ഞു ,മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ.അനീഷ് അധ്യക്ഷത വഹിച്ചു. സംഗീത രംഗത്തെ പ്രതിഭകളായ എം .പി.ശിവാനന്ദൻ ഭാഗവതർ, മേപ്പയൂർ ബാലൻ, ആർ.കെ.മാധവൻ നായർ, സത്യൻ മേപ്പയൂർ, രതീഷ് മേപ്പയൂർ, ഷാജി കീഴ്പയൂർ, എം.പി.രാജേന്ദ്രൻ, മുരളി നാദം, പി.ടി.പ്രദീപൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.ഡിസിസി ജനറൽ സെക്രട്ടറി ഇ.അശോകൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.രാമചന്ദ്രൻ, ഡിസിസി നിർവാഹക സമിതി അംഗം കെ.പി.വേണുഗോപാൽ, യു ഡി എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ, മണ്ഡലം ട്രഷറർ സുധാകരൻ പുതുകുളങ്ങര, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.എം.ബാബു, മണ്ഢലം ജനറൽ സെക്രട്ടറി സത്യൻ വിളയാട്ടൂർ എന്നിവർ പ്രസംഗിച്ചു.സംഗീത നിശയും അരങ്ങേറി.
Latest from Local News
കൊയിലാണ്ടി: നടുവത്തൂർ സൗത്തിൽ എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച ഹൈമാസ് ലൈറ്റിൻ്റെ സ്വിച്ച്ഓൺ കർമ്മം എം.എൽ എ ടി. പി രാമകൃഷ്ണൻ
കൊയിലാണ്ടി കോമത്തു കര ശ്രീകലയിൽ താമസിക്കും ഇളവന രാഘവൻ മാസ്റ്റർ (85) (റിട്ട അധ്യാപകൻ, ആന്തട്ട ഗവ യു പി സ്കൂൾ)
കേരള ജല അതോറിറ്റിയുടെ മാവൂര്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പരിസരത്തും കാളാണ്ടിത്താഴം, പാലക്കോട്ട്
നടുവണ്ണൂർ : ഗോകുലം തറവാട് കുടുംബ സംഗമം നടത്തി. സിനിമ -നാടക തിരക്കഥ കൃത്ത് പ്രദീപ്കുമാർ കാവുന്തറ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്
കൊയിലാണ്ടി: പുളിയഞ്ചേരി ജന്നത്തുൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസയുടെ വിപുലീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദുൽ