നഗരസഭ പരിധിയിലെ പന്തലായനിയിൽ നവീകരിച്ച നമ്പിവീട് കുളം പൊതുജനങ്ങൾക്ക് സമർപ്പിച്ചു

കൊയിലാണ്ടി: നഗരസഭ പരിധിയിലെ പന്തലായനിയിൽ നവീകരിച്ച നമ്പിവീട് കുളം പൊതുജനങ്ങൾക്ക് സമർപ്പിച്ചു. നമ്പിവീട് കുടുംബം സൗജന്യമായി നഗരസഭയ്ക്ക് വിട്ടുകൊടുത്ത കുളം, 25 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചാണ് നാട്ടുകാർക്ക് തിരിച്ചുകിട്ടിയത്.

നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് കുളം പൊതുജനങ്ങൾക്ക് ഔദ്യോഗികമായി സമർപ്പിച്ചു. നഗരസഭ ഉപാധ്യക്ഷൻ കെ. സത്യൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു.

നമ്പി വീട്ടിൽ കുടുംബാംഗങ്ങളായ രുഗ്മിണി അമ്മ, എൻ.വി. സത്യനാഥൻ എന്നിവരെയും, പ്രമുഖ നീന്തൽ താരം നാരായണനെയും ചടങ്ങിൽ ആദരിച്ചു.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ. അജീത്, കെ.എ. ഇന്ദിര, കൗൺസിലർമാരായ പി. പ്രജിഷ്, വി. രമേശൻ, കെ.കെ. വൈശാഖ്, വാർഡ് വികസന സമിതി കൺവീനർ പി. ചന്ദ്രശേഖരൻ, ടി.കെ. ചന്ദ്രൻ, എം.വി. ബാലൻ, എൻ.സി. സത്യൻ, വി.എം. അനൂപ്, എൻ.വി. സത്യനാഥൻ, ടി.കെ. ശ്രീകുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടിയിൽ ഓർത്തോ ഇനി മുതൽ ഞായർ ഉൾപ്പെടെ എല്ലാ ദിവസവും

Next Story

നാളത്തെ വോട്ടണ്ണൽ ക്രമം..

Latest from Local News

കേളപ്പജിയുടെ പേരിൽ ഉചിതമായ സ്മാരകം പണിയണം

കൊയിലാണ്ടി, കേരള ഗാന്ധി കെ. കേളപ്പജിയുടെ ജന്മഗ്രാമത്തിൽ അദ്ദേഹത്തിൻ്റെ പേരിൽ ഒരു സ്മാരകം ഇതുവരേയും ഉയർന്നുവന്നില്ല എന്നത് ഏറെ ഖേദകരമാണ്. മുചുകുന്നിൽ

അത്തോളി ചെട്ട്യേരി പത്മാലയം എം.കെ.കല്ല്യാണിക്കുട്ടിയമ്മ അന്തരിച്ചു

അത്തോളി :ചെട്ട്യേരി പത്മാലയം എം.കെ.കല്ല്യാണിക്കുട്ടിയമ്മ(84) അന്തരിച്ചു. ഭർത്താവ്: എൻ .പത്മനാഭൻ നായർ. മക്കൾ :ഷീല ,ശ്രീജ , ഷിജി , ബിജുലാൽ.

കോട്ടൂരിന്റെ പ്രകൃതിഭംഗി പൂര്‍ണമായി ആസ്വദിച്ച് സമയം ചെലവിടാന്‍ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്

കോട്ടൂരിന്റെ പ്രകൃതിഭംഗി പൂര്‍ണമായി ആസ്വദിച്ച് സമയം ചെലവിടാന്‍ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്. മനോഹരമായ കല്‍പടവുകളോടു കൂടിയ നീന്തല്‍കുളം, വിശാലമായ മുറ്റം,

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ നിയമനം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സും (ഇംഹാന്‍സ്) സാമൂഹികനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന ‘മാനസിക രോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും