കുറ്റ്യാടി രാസലഹരി പീഡനക്കേസ്: സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി – ഷാഫി പറമ്പിൽ എംപി

കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് രാസലഹരി നൽകി പീഡിപ്പിച്ച സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചതായി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ, ലോക്കൽ പോലീസിൽ നിന്നും കേസ് നീക്കി, ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്ന അന്വേഷണ ഏജൻസിക്ക് കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ സർക്കാർ തയ്യാറാകണമെന്നും എംപി പറഞ്ഞു.

രാസലഹരി ശൃംഖലയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന സംശയം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഈ വിഷയത്തിൽ ഐ.ജി.യുമായി സംസാരിച്ചിട്ടുണ്ടെന്നും, അന്വേഷണം ശരിയായ വഴിയിലാണ് മുന്നേറുന്നതെന്നും ഓരോ സംഭവവും കൃത്യമായി നിരീക്ഷിച്ച് വരികയാണെന്നും ഷാഫി പറമ്പിൽ എംപി വ്യക്തമാക്കി.

“കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവം” എന്നുപറഞ്ഞ അദ്ദേഹം, രാസലഹരി കൂട്ടുകെട്ടിനെതിരെ ജനങ്ങളെ ഉൾപ്പെടുത്തി ശക്തമായ  സമരത്തിന് ജനങ്ങൾക്കൊപ്പം നിന്ന് നേതൃത്വം നൽകുമെന്നും എംപി പറഞ്ഞു

Leave a Reply

Your email address will not be published.

Previous Story

ഐടിഐ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

Next Story

കെഎസ്ആർടിസി ബസിലെ ലൈംഗികാതിക്രമം: പ്രതി സവാദ് 14 ദിവസത്തേക്ക് റിമാൻഡിൽ

Latest from Local News

കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്മസ് ക്യാമ്പ് ആരംഭിച്ചു

കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്മസ് ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി നഗരസഭ ചെയർമാൻ യു ,കെ ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം

കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു

മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസേർച്ചും, കൃഷിജാഗരൺ ന്യൂഡൽഹിയുടെയും

സിനിമാ നിർമ്മാതാവ് വിജയൻ പൊയിൽക്കാവിന് വിട

മൈനാകം, ഇലഞ്ഞിപൂക്കള്‍ തുടങ്ങിയ ജനപ്രിയ സിനിമകളുടെ നിര്‍മ്മാതാവായിരുന്നു പൊയില്‍ക്കാവില്‍ അന്തരിച്ച കിഴക്കേ കീഴന വിജയന്‍. അമ്മാവനായ പ്രമുഖ സിനിമാനടന്‍ ബാലന്‍ കെ.നായരുമായുള്ള

കീഴരിയൂർ മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്സവം കൊടിയേറി

കീഴരിയൂർ മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായിട്ടുള്ള കൊടിയേറ്റം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എളപ്പിലില്ലത്ത്