സ്കൂൾ സമയ ഗതാഗതത്തിന് തടസ്സം വരുത്തരുത്: ടിപ്പർ സമയക്രമം പുതുക്കി

സ്കൂൾ-കോളേജ് സമയങ്ങളിൽ ഗതാഗത തടസ്സം ഒഴിവാക്കുകയും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനായി ടിപ്പർ ലോറികൾക്കുള്ള ഗതാഗത നിയന്ത്രണത്തിന് സംസ്ഥാന സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. സർക്കാർ ഉത്തരവ് നമ്പർ 13/2014/ഗതാഗതം പ്രകാരമാണ് എല്ലാ ജില്ലകളിലും രാവിലെ 9 മുതൽ 10 വരെയും വൈകുന്നേരം 4 മുതൽ 5 വരെയും ടിപ്പർ വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചത്.

എങ്കിലും ഓരോ ജില്ലയിലെയും പ്രത്യേക ഗതാഗത സാഹചര്യം വിലയിരുത്തി ഇത്തരത്തിലുള്ള വാഹനങ്ങളുടെ സമയക്രമം മാറ്റാനും നിയന്ത്രിക്കാനും അധികാരം 5-6-2018 ലെ സർക്കാർ ഉത്തരവ് 256/2018/ഗതാഗതം പ്രകാരം ജില്ലാ കളക്ടർമാർക്ക് നൽകപ്പെട്ടിട്ടുണ്ട്.

ഈ ഉത്തരവിനെ അടിസ്ഥാനമാക്കി വിവിധ ജില്ലകളിൽ ടിപ്പർ ലോറികളും ടിപ്പിംഗ് മെക്കാനിസം ഉള്ള മറ്റ് വാഹനങ്ങളും നിശ്ചിത സമയങ്ങളിലേക്ക് നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ദേശീയപാതയിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾക്കായി പ്രത്യേക ഇളവുകളും ജില്ലാ കളക്ടർമാർ നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 22 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

Next Story

ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് ഇതുവരെ എത്തിയത് 1,117 ഇന്ത്യക്കാർ

Latest from Local News

‘കരീം ടി.കെയുടെ പ്രപഞ്ചാത്ഭുതങ്ങളിലൂടെ ഒരു യാത്ര’ പ്രകാശനം

വില്ല്യാപ്പള്ളി: കരീം ടി. കെ. യുടെ ‘ പ്രപഞ്ചാത്ഭുതങ്ങളിലൂടെ ഒരു യാത്ര’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് വില്ലാപ്പള്ളിയിൽ സമുചിതമായി നടന്നു.

യു.ഡി.എഫ് ഉറപ്പു തന്നാൽ ആ മുന്നണിക്കായി രംഗത്തിറങ്ങും: ഇയ്യച്ചേരി

തദ്ദേശ ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം പുനസ്ഥാപിക്കുമെന്നുംLP ക്ലാസ് തൊട്ടേ പാഠപുസ്തക ങ്ങളിൽ ലഹരി വിരുദ്ധ ഭാഗങ്ങൾ ഉൾപ്പെടുത്തുമെ ന്നും UDF ഉറപ്പു തന്നാൽ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം

കൊയിലാണ്ടി നഗരസഭാ വികസന പദ്ധതി അവതരിപ്പിച്ച് എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ നടപ്പിലാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്തു. മുന്നണിയുടെ