റേഷൻ വിതരണത്തിലെ പാളിച്ച പരിഹരിക്കണമെന്ന് ഡീലേഴ്‌സ് അസോസിയേഷൻ

പേരാമ്പ്ര: റേഷൻ കടകളിൽ ഭക്ഷ്യവസ്തുക്കളുടെ കൃത്യമായ ലഭ്യത ഇല്ലാതെയാകുന്നത് വിതരണ മുടക്കിലേക്ക് നയിക്കുന്നതായി ആക്ഷേപം ഉയർത്തി. ഇത്തരം സാഹചര്യങ്ങളിൽ ഉപഭോക്താക്കളുടെ പരാതികൾ നേരിടേണ്ടി വരുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള റീറ്റെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

പേരാമ്പ്രയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചത്. ജില്ലയിലെ എല്ലാ മണ്ണെണ്ണ ഡിപ്പോകളും നിലവിൽ പ്രവർത്തനരഹിതമാണെന്നും, സമീപ ജില്ലകളിൽ നിന്ന് മണ്ണെണ്ണ ശേഖരിക്കേണ്ട അവസ്ഥയിലേക്ക് ചാന്നി കഴിഞ്ഞതായും യോഗത്തിൽ ചൂണ്ടിക്കാട്ടി. അതിനാൽ മണ്ണെണ്ണ ഡോർ ഡെലിവറി സംവിധാനത്തിലൂടെ റേഷൻ കടകൾക്ക് വിതരണം ചെയ്യണമെന്ന് യോഗം നിർദേശിച്ചു.

വടകര, കോഴിക്കോട്, സിആർഒ സൗത്ത് താലൂക്കുകളിൽ NFSA പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങൾ കൃത്യമായി വിതരണം ചെയ്യപ്പെടാത്തത് റേഷൻ വിതരണത്തിൽ വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും ഇതിന്റെ പരിഹാരത്തിനായി ജൂൺ 28-ന് കോഴിക്കോട് RMO ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനം എടുത്തു.

ജൂലൈ 8-ന് നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയും യോഗം ആവർത്തിച്ചു.

ജില്ലാ പ്രസിഡന്റ് ഇ. ശ്രീജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദ്‌അലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി. പവിത്രൻ, പി. അരവിന്ദൻ, സുനിൽകുമാർ, റഷീദ്, കെ.പി. ബാബു, വി.കെ. മുകുന്ദൻ, പുതുക്കോട് രവീന്ദ്രൻ, കെ.കെ. പരീത്, ശരധരൻ മങ്ങര, ബൽരാജ്, ഷീബാ റാണി മധുസൂദനൻ എന്നിവർ സംസാരിച്ചു.

ജില്ലാ സെക്രട്ടറി കെ.പി. അഷറഫ് സ്വാഗതം പറഞ്ഞു. യു. ഷിബു നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി-വടകര, വടകര-പേരാമ്പ്ര റൂട്ടിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്

Next Story

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 23.06.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

Latest from Local News

കൊയിലാണ്ടി നഗരസഭയിലെ കണയങ്കോട് വഴിയോര വിശ്രമകേന്ദ്രവും യു.കെ ഡി. സ്മാരക സാംസ്കാരിക കേന്ദ്രവും ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭയിലെ കണയങ്കോട് വഴിയോര വിശ്രമ കേന്ദ്രവും യു.കെ ഡി. സ്മാരക സാംസ്കാരിക കേന്ദ്രവും വനം വന്യജീവി വകുപ്പ് മന്ത്രി എ

ജി.കെ എടത്തനാട്ടുകര രചിച്ച വെളിച്ചമാണ് തിരുദൂതർ എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു

ജി.കെ എടത്തനാട്ടുകര രചിച്ച വെളിച്ചമാണ് തിരുദൂതർ എന്ന പുസ്തകത്തെ ആസ്പദമാക്കി ഡയലോഗ് സെന്റർ മേപ്പയ്യൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ചർച്ച സംഘടിപ്പിച്ചു. എഴുത്തുകാരൻ

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്‌തക ചർച്ച സംഘടിപ്പിക്കുന്നു

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മുചുകുന്ന് ഭാസ്‌കരൻ്റെ  നവമാർക്‌സിയൻ സമീപനങ്ങൾ (പഠനസമാഹാരം)  പുസ്‌തക ചർച്ച  2025 ഒക്ടോബർ 31 വെള്ളിയാഴ്ച വൈകീട്ട് 3.30

കൊയിലാണ്ടിയിലെ കടകളിൽ മോഷണം

കൊയിലാണ്ടി: കൊയിലാണ്ടിയിലെകടകളിൽ മോഷണം. ഈസ്റ്റ് റോഡ് ലിങ്ക് റോഡിലെ മമ്മീസ് ടവറിലെ റോസ് ബെന്നറ്റ് ബ്യൂട്ടീഷ്യൻസ്, ഉസ്താദ് ഹോട്ടൽ, കൊയിലാണ്ടി സ്റ്റോർ