ആശ്രിത ചാരിറ്റബിൾ ട്രസ്റ്റ് ഒമ്പതാം വാർഷികാഘോഷം; സാമൂതിരി ഉണ്ണി രാജ മാധ്യമ പുരസ്കാരം വിതരണം ചെയ്തു

കോഴിക്കോട് : നീതി ആയോഗിന് കീഴിൽ രജിസ്റ്റർ ചെയ്ത് ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യമായ ആശ്രിത ചാരിറ്റബിൾ ട്രസ്റ്റ് ഒമ്പതാം വാർഷികം ആഘോഷിച്ചു. തളി സാമൂതിരി ഹാളിൽ നടന്ന ചടങ്ങ് എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു. മനസ് കൊടുത്ത ജീവ കാരുണ്യ പ്രവർത്തനം എക്കാലവും നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആശ്രിതയുടെ പ്രവർത്തനം അത്തരത്തിലുള്ളതാണെന്നും എം പി കൂട്ടിച്ചേർത്തു.

ആശ്രിത ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് റാണി ശിവദാസ് അധ്യക്ഷത വഹിച്ചു.കോർപ്പറേഷൻ കൗൺസിലർ ടി റിനീഷ് മുഖ്യാതിഥിയായി. ചടങ്ങിൽ സാമൂതിരി ഉണ്ണി രാജ മാധ്യമ പുരസ്കാരം രമേഷ് കോട്ടൂളി ( ദീപിക ) , അജീഷ് അത്തോളി ( ജീവൻ ടി വി ) , സനോജ് കുമാർ ബേപ്പൂർ ( മീഡിയ വൺ), എസ്
പാർവതി ( മനോരമ ന്യൂസ്) സോനു വെള്ളിമാട് കുന്ന് ( പി ടി ഐ ) , ജോൺസൺ കെ ജോർജ് (കോഴിക്കോട് വിഷൻ ) എന്നിവർ എം പി യിൽ നിന്നും ഏറ്റുവാങ്ങി.

ജീവ കാരുണ്യ പ്രവർത്തകരായ ജയരാജൻ അനുഗ്രഹ , സജീവൻ വളപ്പിൽ എന്നിവരെ ആദരിച്ചു.
പഠനോപകരണങ്ങളും വീൽ ചെയറും വിതരണം ചെയ്തു .കോർപ്പറേഷൻ കൗൺസിലർ കെ റീജ,
മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പി അനിൽ , രാംദാസ് വേങ്ങേരി ,പി .പ്രത്യൂഷ് ബീന പി നായർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊല്ലം പാവുവയൽ ശിവൻ (റിട്ട: കോംട്രസ്റ്റ് മാനാഞ്ചിറ) കോഴിക്കോട് വേങ്ങേരിയിലെ വീട്ടിൽ അന്തരിച്ചു

Next Story

കൊയിലാണ്ടി-വടകര, വടകര-പേരാമ്പ്ര റൂട്ടിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്

Latest from Local News

പൂക്കാട് കലാലയത്തിന്റെ ആദ്യകാല പ്രവർത്തകനും കലാ സാംസ്‌കാരിക രംഗത്തെ പ്രവർത്തകനുമായ ടി.പി. ദാമോദരൻ മാസ്റ്ററെ പൂക്കാട് കലാലയം അനുസ്മരിച്ചു

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ ആദ്യകാല പ്രവർത്തകനും കലാ സാംസ്‌കാരിക രംഗത്തെ പ്രവർത്തകനുമായ ടി.പി. ദാമോദരൻ മാസ്റ്ററെ പൂക്കാട് കലാലയം അനുസ്മരിച്ചു. അനുസ്മരണത്തിന്റെ

ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ ജീവിച്ച മുഖ്യമന്ത്രി: മുല്ലപ്പള്ളി

ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ ജീവിച്ച മുഖ്യമന്ത്രി: മുല്ലപ്പള്ളി. കൂടെ നടന്നവരുംകൂടെ കഴിഞവരും അടങ്ങുന്ന ആയിരങ്ങളുടെ അനുഭവങ്ങൾ കൂടി ചേരുമ്പോഴാണ് ഉമ്മൻ ചാണ്ടിയുടെ

എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വായന മത്സരം നടന്നു

വായനോത്സവം 2025 ൻ്റെ ഭാഗമായി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വായന മത്സരം നടന്നു. ലൈബ്രറി പ്രസിഡൻറ് എൻ. എം.നാരായണൻ മാസ്റ്റർ

മൂന്ന് ദിവസങ്ങളിലായി കൊയിലാണ്ടിയിൽ നടന്ന എസ് എസ് എഫ് കോഴിക്കോട് നോർത്ത് ജില്ലാ സാഹിത്യോത്സവിന് സമാപനം കുറിച്ചു

കൊയിലാണ്ടി: മൂന്ന് ദിവസങ്ങളിലായി കൊയിലാണ്ടിയിൽ നടന്ന എസ് എസ് എഫ് കോഴിക്കോട് നോർത്ത് ജില്ലാ സാഹിത്യോത്സവിന് സമാപനം കുറിച്ചു. ബസ് സ്റ്റാൻ്റിന്