ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് ഇതുവരെ എത്തിയത് 1,117 ഇന്ത്യക്കാർ

ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് 1,117 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ഇന്നലെ രാത്രി മഷാദിൽ നിന്ന് ന്യൂഡൽഹിയിൽ വന്നിറങ്ങിയ പ്രത്യേക വിമാനത്തിൽ 290 ഇന്ത്യക്കാർ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ വൈകുന്നേരം മറ്റൊരു വിമാനം 310 ഇന്ത്യക്കാരുമായി ന്യൂഡൽഹിയിൽ എത്തിയിരുന്നു. അതേസമയം ഓപ്പറേഷൻ സിന്ധുവിലൂടെ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ സഹായിച്ചതിന് നേപ്പാളും ശ്രീലങ്കയും ഇന്ത്യയോട് നന്ദി അറിയിച്ചു. നേപ്പാൾ-ഇന്ത്യ ബന്ധത്തിന്റെ പ്രതിഫലനമാണ് ഈ പിന്തുണയെന്ന് നേപ്പാള് വിദേശകാര്യ മന്ത്രി അർസു റാണ ഡ്യൂബ പറഞ്ഞു. ദ്വീപ് രാഷ്ട്രത്തിലെ ജനങ്ങൾ ഈ പരിശ്രമത്തെ വിലമതിക്കുന്നതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം സമൂഹമാധ്യമത്തില് കുറിച്ചു.

Leave a Reply

Your email address will not be published.