ശ്രീ പ്രേം രാജിന് ആദരം: കൊയിലാണ്ടിയിൽ സംഗീതപൂമഴയായി ലോക സംഗീത ദിനം

കൊയിലാണ്ടി നടുവത്തൂരിലെ ശ്രീ വാസുദേവാ ശ്രമം ഹയർ സെക്കൻഡറി സ്കൂളിലെ മുൻ സംഗീതാധ്യാപകനും പാലക്കാട് സ്വദേശിയുമായ ശ്രീ പ്രേം രാജിന് അദ്ദേഹത്തിന്റെ അർഹമായ അമ്പത് വർഷത്തെ സംഗീതസപര്യയ്‌ക്ക് ലഭിച്ച ആദരം, ലോക സംഗീത ദിനത്തിൽ കൊയിലാണ്ടിയുടെ ഹൃദയത്തിൽ എന്നും നിറഞ്ഞുനില്ക്കുന്ന അനുഭവമായി മാറി.

ശ്രീ പ്രേം രാജിന്റെ നേതൃത്വത്തിലുള്ള മലരി സംഗീത വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്വാഗതഗാനവും മ്യൂസിക് ഫ്യൂഷനും തുടർന്ന്, പ്രശസ്ത ഗായകൻ ജി. വേണുഗോപാലും മകൻ അരവിന്ദ് വേണുഗോപാലും ചേർന്ന് അവതരിപ്പിച്ച ഗാനമേളയും സംഗമത്തിന് സംഗീത പൂർണത നൽകി. പരിപാടി സംഗീതത്തിന്റെ സമൃദ്ധിമാർന്ന ഒരു മുഹൂർത്തമായി മാറിയതായിരുന്നു.

ശ്രദ്ധ സോഷ്യൽ പാഠശാലയുടെ സംഗീത വിഭാഗമായ മ്യൂസിക്യൂവിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ശ്രീ പ്രേം രാജിന്റെ ശിഷ്യനായ അഡ്വ. കെ. പ്രവീൺ കുമാർ നിർവഹിച്ചു. കരുണൻ കൊടക്കാട് അധ്യക്ഷനായിരുന്നു.

കാവുംവട്ടം വാസുദേവൻ, കെ. ശാന്ത, ശിവദാസ് ചേമഞ്ചേരി എന്നിവർ ആശംസകളർപ്പിച്ചു. ശക്തി കുറുവങ്ങാട്, ക്യു ബ്രഷ് കൊയിലാണ്ടി, ദേവഗീതം സംഗീത സഭ വടകര, കൊരയങ്ങാട് കലാക്ഷേത്രം, നാട്ടുഗാലറി കൊയിലാണ്ടി, പൂക്കാട് കലാലയം, സവേരി കലാനിലയം, പെൻഷനേഴ്സ് യൂനിയനുകൾ എന്നിവർ ഉപഹാരങ്ങൾ നൽകി.

എൻ. കെ. മുരളി സ്വാഗതവും ചന്ദ്രൻ കാർത്തിക നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ചെമ്പുകടവ് പാലം നിര്‍മാണം അവസാനഘട്ടത്തില്‍; നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 22 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

Latest from Local News

ഗസ്റ്റ് ഇന്‍സ്ട്രക്ടർ നിയമനം

കോഴിക്കോട് ഗവ. ഐടിഐയില്‍ അരിത്മാറ്റിക് കം ഡ്രോയിംഗ് (എസിഡി) ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് (ജനറല്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍) നിയമനം നടത്തുന്നു. യോഗ്യത:

മേപ്പയ്യൂരിൽ യു.ഡി.എഫ് കുത്തിയിരിപ്പ് സമരം നടത്തി

മേപ്പയ്യൂർ: ജനങ്ങളോടുള്ള ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി പരാജയപ്പെട്ടെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഐ.മൂസ്സ അഭിപ്രായപ്പെട്ടു. മേപ്പയ്യൂർ ഗ്രാമ

വടകര-വില്യാപ്പള്ളി -ചേലക്കാട് റോഡ്: കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

വില്യാപ്പള്ളി-ചേലക്കാട് റോഡ് നിര്‍മാണത്തില്‍ വടകര റീച്ചിന്റെ പ്രവൃത്തി തുടങ്ങാനുള്ള നടപടികള്‍ക്കായി കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. അക്ലോത്ത് നട

എലത്തൂരില്‍ ജനകീയ അദാലത്ത് : പകുതിയിലധികം പരാതികള്‍ തീര്‍പ്പാക്കി

എലത്തൂര്‍ : വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ‘കൂടെയുണ്ട്, കരുത്തായി കരുതലായി’ പരാതി പരിഹാര അദാലത്തില്‍

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 05 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 05 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.   1. ജനറൽ മെഡിസിൻ വിഭാഗം  ഡോ: