സൗജന്യ കലാപരിശീലന പദ്ധതിയുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്

ചിത്രരചനയും തിരുവാതിരയും മാപ്പിളപ്പാട്ടുമെല്ലാം സൗജന്യമായി പഠിച്ചെടുക്കാന്‍ അവസരമൊരുക്കുകയാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്. വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് സൗജന്യ കലാപരിശീലനം നല്‍കുന്നത്. പ്രായപരിധിയില്ലാതെ ആര്‍ക്കും പരിശീലനത്തിന്റെ ഭാഗമാകാം.

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒരിനത്തില്‍ 16 ക്ലാസുകളാണ് നല്‍കുക. ഇന്റര്‍വ്യൂ നടത്തിയാണ് പരിശീലകരെ തെരഞ്ഞെടുക്കുന്നത്. സാംസ്‌കാരിക വകുപ്പും ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്നാണ് ഇവര്‍ക്കുള്ള വേതനം നല്‍കുക.

മൂന്ന് വര്‍ഷമായി പേരാമ്പ്ര ബ്ലോക്കില്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവരെ കലാരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ബ്ലോക്ക് പരിധിയിലെ വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി, നൊച്ചാട് ഹയര്‍ സെക്കന്‍ഡറി, വാല്യക്കോട് എയുപി, പേരാമ്പ്ര ജിയുപി, ചെറുവാളൂര്‍ സ്‌കൂള്‍ എന്നിവയാണ് പരിശീലന കേന്ദ്രങ്ങളായി ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്. സൗജന്യ കലാപരിശീലനത്തിന്റെ ഉദ്ഘാടനം വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു നിര്‍വഹിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഒന്‍പത് വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ 20 വര്‍ഷം കഠിന തടവും,പിഴയും

Next Story

പിഷാരികാവ് ആനക്കുളം നവീകരണത്തിന് ഒന്നര കോടിയുടെ പദ്ധതി

Latest from Local News

റേഷന്‍ കടകളുടെ സമയത്തില്‍ മാറ്റം ; ഇനി രാവിലെ ഒമ്പത് മുതല്‍

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ കടകളുടെ സമയക്രമം പൊതുവിതരണ വകുപ്പ് പുതുക്കി. ഒരു മണിക്കൂര്‍ കുറവോടെ പുതിയ സമയക്രമം ഇന്ന് മുതല്‍

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 06 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 06 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.എല്ലു രോഗ വിഭാഗം ഡോ: ഇഹ്ജാസ്

മണിയൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘ഉയരെ’ അഞ്ചാം വർഷത്തിലേക്ക്

മണിയൂർ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘ഉയരെ’ അഞ്ചാം വർഷത്തിലേക്ക്. പ്രീ- സ്കൂൾ മുതൽ സെക്കൻഡറി തലം വരെയും പൊതുജന വിദ്യാഭ്യാസരംഗത്തും

ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃത്വ പരിശീലന ക്യാമ്പ് സ്വാഗതസംഘം രീപീകരിച്ചു

പയ്യോളി: ജില്ലാ കോൺഗ്രസ് കമ്മിറ്റി ഒക്ടോബർ 11 12 തീയതികളിൽ ഇരിങ്ങൽ സർഗാലയയിൽ വച്ച് നടത്തുന്ന നേതൃത്വ പരിശീലന ക്യാമ്പിന് സ്വാഗത

മീനാക്ഷി നോവൽ 135 -ാം വാർഷികം കാരയാട്; എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും

അരിക്കുളം ഗ്രാമപഞ്ചായത്തും കേരള സാഹിത്യ അക്കാദമിയും ചേർന്ന് ചാത്തു നായരുടെ മീനാക്ഷി എന്ന നോവലിൻ്റെ 135 വാർഷികം ആഘോഷിക്കുന്നു.ഒക്ടോബർ 11 ന്