പാലക്കാട്-കോഴിക്കോട്ടേക്ക് പുതിയ പാസഞ്ചർ ട്രെയിൻ സർവീസ്: ജൂൺ 23 മുതൽ

പാലക്കാട്-കോഴിക്കോട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ്; ഷൊർണൂർ-കണ്ണൂർ പാസഞ്ചർ ഇനി പാലക്കാട് വരെയും

യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് പാലക്കാട്-കോഴിക്കോട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കാൻ റെയിൽവേ നീക്കം തുടങ്ങി. ഷൊർണൂർ-കണ്ണൂർ പാസഞ്ചർ ട്രെയിൻ ആണ് ഇനി മുതൽ പാലക്കാട് വരെ നീട്ടുന്നത്. സർവീസ് ജൂൺ 23 മുതൽ ആരംഭിക്കും. ശനി ഒഴികെ ആഴ്ചയിലെ മറ്റ് ആറ് ദിവസങ്ങളിലും ട്രെയിൻ ഓടും.

സർവീസ് സമയം:

  • കോഴിക്കോട് പുറപ്പെടൽ: രാവിലെ 10.00

  • പാലക്കാട് വരവ്: ഉച്ചയ്ക്ക് 1.05

  • പാലക്കാട് പുറപ്പെടൽ (മടക്കയാത്ര): ഉച്ചയ്ക്ക് 1.50

  • കണ്ണൂർ വരവ്: രാത്രി 7.40

പാലക്കാട്-കോഴിക്കോട് റൂട്ടിൽ നിലവിൽ യാത്രക്കാർക്ക് ഏറെ പരിമിതമായ യാത്രാസൗകര്യങ്ങളാണ് ഉള്ളത്. രാവിലെ 11.15ന് മംഗലാപുരം എക്സ്പ്രസിനു ശേഷം രാത്രിയിലെ വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസ് വരെയാണ്  സർവീസുകൾ. ഇടയിലേത് മാത്രമാണ് പാസഞ്ചർ ട്രെയിൻ. അതിനാൽ പുതിയ സർവീസ് വലിയ ആശ്വാസമാകും.

ഇതിനൊപ്പം, മംഗളൂരു-കോയമ്പത്തൂർ റൂട്ടിലും വന്ദേഭാരത് സർവീസിനെ പാലക്കാട്-കോഴിക്കോട് റൂട്ടിലേക്ക് നീട്ടണമെന്ന ആവശ്യങ്ങളും ശക്തമായിരിക്കുന്നു. എന്നാൽ ഇതുവരെ റെയിൽവേ അതിന് അനുമതി നൽകിയിട്ടില്ല.

Leave a Reply

Your email address will not be published.