സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

ന്യൂനമർദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് നാളെ (ജൂൺ 21) മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂൺ 22 മുതൽ 25 വരെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും, മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. എന്നാൽ ഇന്ന് (ജൂൺ 20) ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ് നിലവിലില്ല.

വടക്കന്‍ കേരള തീരത്ത് നിന്ന് വടക്കന്‍ കൊങ്കണ്‍ തീരം വരെ തീരദേശ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടിരിക്കുകയാണ്. ഝാര്‍ഖണ്ഡും ഗംഗാതട പ്രദേശങ്ങളുമായ പശ്ചിമ ബംഗാള്‍ ഭാഗത്തും ശക്തമായ ന്യൂനമർദ്ദം നിലനില്‍ക്കുന്നു. രാജസ്ഥാനില്‍ നിലനിന്നിരുന്ന മറ്റൊരു ന്യൂനമര്‍ദം ചക്രവാതച്ചുഴിയായി മാറി ശക്തി കുറഞ്ഞതായും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുമെന്നതിനാലാണ് മുന്നറിയിപ്പ്. മഴക്കൊപ്പം കടലാക്രമണത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഈ വർഷം മുതൽ എസ്എസ്എൽസി പരീക്ഷയിൽ വായനയ്‌ക്ക് 10 മാർക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി

Next Story

കോരപ്പുഴ പാറക്കണ്ടി വത്സല അന്തരിച്ചു

Latest from Local News

കൊയിലാണ്ടി നഗരസഭയിലെ വാര്‍ഡുകളിലെ ജാഗ്രതസമിതി അംഗങ്ങള്‍ക്ക് ജെന്‍ഡര്‍ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭയിലെ വാര്‍ഡുകളിലെ ജാഗ്രതസമിതി അംഗങ്ങള്‍ക്ക് ജെന്‍ഡര്‍ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന് കീഴിലുള്ള ജിആര്‍സിയുടെ ഭാഗമായി

ബിജെപി ചേമഞ്ചേരി ഏരിയ കമ്മിറ്റി പഞ്ചായത്ത് ഓഫീസിലെക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

ചേമഞ്ചേരിയിലെ ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെയും. പൂക്കാട് മുക്കാടി റോഡിന്റെ യാത്രാദുരിതം പരിഹരിക്കണമെ ന്നാവശ്യപ്പെട്ടും മത്സ്യത്തൊഴിലാളികളോട് കാണിച്ച വഞ്ചനക്കെതിരെയും, കേന്ദ്ര പദ്ധതി അട്ടിമറിക്കുന്ന

ലോക ജനസംഖ്യാ ദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ് നിർവഹിച്ചു

ലോക ജനസംഖ്യാ ദിനം ജില്ലാതല ഉദ്ഘാടനം 2025 ജൂലൈ 11 രാവിലെ10. 30 ന് തിരുവങ്ങൂർ സാമൂഹിക ആരോഗ്യ കേന്ദ്രം കോൺഫറൻസ്

ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ ആരംഭിച്ചു

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സാക്ഷരതാമിഷന്റെയും ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. ഒന്നാം വർഷവും