സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു; പവന് 200 രൂപയുടെ വർദ്ധനവ്

 സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 200 രൂപയാണ് വർദ്ധിച്ചിരുന്നത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ പവന് വില 73,880 രൂപയിലേക്കെത്തി.

22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 25 രൂപ ഉയർന്ന് 9235 രൂപയായി. അതേസമയം, 18 കാരറ്റ് സ്വർണവിലയിൽ 20 രൂപയുടെ വർദ്ധനവുണ്ടായി. ഇപ്പോഴത്തെ വിപണി വില ഗ്രാമിന് 7575 രൂപയാണ്.

വെള്ളിയുടെ വിലയും കുത്തനെ ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ. സാധാരണ വെള്ളിയുടെ ഗ്രാമിന് വില 118 രൂപയായി ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published.