ടെറസ്സിലെ പൂപ്പൽ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണ് യുവാവ് മരിച്ചു

വീടിന് മുകളിൽ കയറിയ യുവാവ് കാൽ വഴുതി താഴെ വീണ് മരിച്ചു. പയ്യോളി ബെവ്കോ ഔട്ട് ലെറ്റ് ജീവനക്കാരനായ പുറക്കാട് എടവനക്കണ്ടി ഇ കെ പ്രജീഷ് (41) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ടെറസ്സിലെ പൂപ്പൽ വൃത്തിയാക്കുന്നതിനായി വീടിന് മുകളിൽ കയറിയതായിരുന്നു പ്രജീഷ്. വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പ്രജീഷിനെ ഉടൻ കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയിൽ എത്തിച്ച് പ്രഥമ ചികിത്സ നൽകി. തുടർന്ന്, കോഴിക്കോട് മെഡിക്കൽ കോളേജ്  ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം, പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും. പിതാവ്: ബാലകൃഷ്ണൻ നായർ. മാതാവ്: കാർത്യായനി. സഹോദരി: ഷൈനി.

Leave a Reply

Your email address will not be published.