കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തോടനുബന്ധിച്ചുളള ആനക്കുളം നവീകരിക്കാന് ഒന്നര കോടി രൂപയുടെ പദ്ധതി ദേവസ്വം ബോര്ഡ് തയ്യാറാക്കി. പദ്ധതിയ്ക്ക് മലബാര് ദേവസ്വം ബോര്ഡ് ഭരണാനുമതി നല്കിയാല് ഉടന് തന്നെ ടെണ്ടര് നടപടികളിലേക്ക് കടക്കുമെന്ന് പിഷാരികാവ് എക്സിക്യുട്ടീവ് ഓഫീസര് കെ.കെ.പ്രമോദ് കുമാര് അറിയിച്ചു.
പഴയ കാലത്ത് ക്ഷേത്രത്തില് ഉത്സവത്തിന് എഴുന്നളളിക്കാന് കൊണ്ടു വരുന്ന ആനകളെ കുളിപ്പിക്കുന്ന ജലാശയമായിരുന്നു ഇത്. പിന്നിട് മണ്ണിടിഞ്ഞും ചെളി നിറഞ്ഞും ആനകുളം നാശത്തിലേക്ക് നീങ്ങി. പായലും പുല്ലും നിറഞ്ഞ ആനക്കുളത്തിലേക്ക് ഇറങ്ങാന് പോലും ജനം മടിച്ചു. പിഷാരികാവ് ക്ഷേത്ര കവാടത്തിന് തൊട്ടടുത്താണ് ആനക്കുളം. ദേശീയ പാതയോരത്തെ പ്രധാന ആകര്ഷണ കേന്ദ്രമായി ആനക്കുളത്തെ മാറ്റാനാണ് നടപടി. കുളത്തിന് ചുറ്റും നടക്കാന് കഴിയുന്ന വിധം നടപ്പാതയൊരുക്കും. കല്പ്പടവുകള് കുളത്തിന് ചുറ്റുമുണ്ടാകും. വൈദ്യുതാലങ്കാരങ്ങളും സ്ഥാപിക്കും. മലിന ജലം ഒഴുകി പോകാനുളള സംവിധാനവും ഏര്പ്പെടുത്തും. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്ക്ക് ദേഹ ശുദ്ധി വരുത്താനുളള സൗകര്യം ഇവിടെയുണ്ടാവും. സമീപത്തെ കാവിന്റെ സംരക്ഷണം ഉറപ്പു വരുത്തിയായിരിക്കും ആനക്കുളം നവീകരിക്കുക. ആനക്കുളം നവീകരിക്കാനുളള ഫണ്ട് പിഷാരികാവ് ദേവസ്വം വകയിരുത്തിയിട്ടുണ്ട്. മലബാര് ദേവസ്വം ബോര്ഡ് അനുമതി നല്കിയാലുടന് നിര്മ്മാണ പ്രവര്ത്തനത്തിലേക്ക് കടക്കും.
പിഷാരികാവ് ദേവസ്വത്തിന്റെ കൈവശമുളള കൊല്ലം ചിറയുടെ തുടര് വികസന പ്രവര്ത്തനത്തിന് സംസ്ഥാന സര്ക്കാര് നാല് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെണ്ടര് നടപടികള് തുടങ്ങിയിട്ടുണ്ട്. കൊല്ലം ചിറയ്ക്ക് ചുറ്റും നടപ്പാതകള് നിര്മ്മിക്കും. പ്രഭാത,സായാഹ്ന സവാരിയ്ക്കും,വ്യായാമത്തിനും വേണ്ട സൗകര്യം ഇവിടെയുണ്ടാവും. ചിറയിലേക്ക് ഇറങ്ങുന്നിടത്ത് കുളിപ്പുരകളും ഉണ്ടാവും. വൈദ്യുതി വിളക്കുകളും സ്ഥാപിക്കും.
പിഷാരികാവ് ക്ഷേത്രത്തിന് മുന്നിലുളള വടയനക്കുളം നവീകരിക്കാന് വീണ്ടുമൊരു പദ്ധതി കൂടി ദേവസ്വം ആലോചിക്കുന്നുണ്ട്. ഒരു ഏക്രയോളം വിസ്തൃതിയിലുളള വടയനക്കുളം നവീകരിക്കാന് നേരത്തെ പദ്ധതി തയ്യാറാക്കിയതും, മുന് ദേവസ്വം മന്ത്രി ജി.സുധാകരന് ശിലാസ്ഥാപനം നിര്വ്വഹിച്ചതുമായിരുന്നു. എന്നാല് പല വിധ കാരണങ്ങളാല് ആ പദ്ധതി നടപ്പായില്ല. വടയനക്കുളം കേന്ദ്ര സര്ക്കാറിന്റെ സഹസ്ര സരോവരം പദ്ധതിയില്പ്പെടുത്തി നവീകരിക്കാനാണ് ദേവസ്വം ശ്രമിക്കുന്നത്
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര് ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്







