കൊയിലാണ്ടി: ഒന്‍പതു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപതു വര്‍ഷം കഠിന തടവും, 41,000 (നാല്‍പത്തി ഒന്നായിരം) രൂപ പിഴയും.തിരുവനന്തപുരം നെയ്യാറ്റിന്‍കര പുതിയതെരു കിണറവിള പുരയിടം വീട്ടില്‍ ബിനോയ് (26)നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി കെ.നൗഷാദലി പോക്‌സോ നിയമപ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്. 2022 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂടാടി മുത്തായം ബീച്ചില്‍ മത്സ്യ ബന്ധനത്തിന് വന്ന പ്രതി ബീച്ചില്‍ കളിക്കുകയായിരുന്ന കുട്ടിയെ പ്രതി താമസിക്കുന്ന ഷെഡ്ഡിലേക്ക് എടുത്ത് കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു, പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപെടുത്തുകയും ചെയ്തു. പിന്നീട് പീഡന വിവരം രക്ഷിതാക്കളോട് പറുകയായിരുന്നു. രക്ഷിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇന്‍സ്പെക്ടര്‍ എന്‍.സുനില്‍കുമാറാണ് അന്വേഷിച്ചത്.പ്രോസീക്യൂഷനു വേണ്ടി അഡ്വ പി.ജെതിന്‍ ഹാജരായി..
Latest from Local News
അസറ്റ് യുവ പ്രതിഭാ പുരസ്കാരം 2025 പ്രശസ്ത ട്രെയിനി പൈലറ്റ് മറിയം ജുമാനക്ക് കേരള പ്രതിപക്ഷ ഉപ നേതാവ് പി കെ
കൊയിലാണ്ടി: പെരുവട്ടൂർ ഇയ്യഞ്ചേരി മുക്ക് ഷാർക്ക ബൈത്ത് ഷംസീർ (44) അന്തരിച്ചു.ഭാര്യ: ഷഫ്ന, മകൻ: ഷഹർഷാദ് പിതാവ് താനത്താം കണ്ടി കുഞ്ഞബ്ദുള്ള,
കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 06-09-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ അനീൻകുട്ടി മെഡിസിൻവിഭാഗം ഡോ.ഷമീർ വി.കെ ജനറൽസർജറി ഡോ. മഞ്ജൂഷ്
കൊയിലാണ്ടി: കൊയിലാണ്ടിയുടെ സാമൂഹിക സാംസ്കാരിക മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപക ദമ്പതികളായ സുകുമാരൻ മാസ്റ്ററെയും രാധ ടീച്ചറെയും സീനിയർ ചേമ്പർ
കായണ്ണ : നെല്ലുളി തറമ്മൽ മനോജൻ്റെ മകൻ മൃഥുൽ(23 ) ആണ് കോഴിക്കോട് മെഡിക്കൽ കോളെജിൽ മരണപ്പെട്ടത്. സഹയാത്രികനായ കായണ്ണ ചെമ്പോടുമ്മൽ