കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജൂണ്‍ 22 മുതല്‍ 25 വരെ ചില ഭാഗങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റും സാധ്യതയുണ്ട്.

ഇന്ന് (ജൂണ്‍ 20) യാതൊരു ജില്ലകള്‍ക്കും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും, ചില ഭാഗങ്ങളില്‍ ഇടത്തരം മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതിനൊപ്പം, കേരള തീരത്ത് ഇന്ന് രാത്രിയോടെ (രാത്രി 11.30 വരെ) 2.2 മുതല്‍ 3.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകളും കടലാക്രമണവും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശ വാസികൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.