ചങ്ങരോത്തെ മുതിർന്ന സി പി എം നേതാവ് മാവിലാട്ട് ബാലൻ നമ്പ്യാർ അന്തരിച്ചു

പേരാമ്പ്ര : മുതിർന്ന സി പി എം നേതാവ് മാവിലാട്ട് ബാലൻ നമ്പ്യാർ 82 അന്തരിച്ചു. സി പി എം ചങ്ങരോത്ത് ലോക്കൽ കമ്മറ്റി അംഗം, കർഷക സംഘം ഏരിയാ കമ്മറ്റി അംഗം, ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖല കമ്മറ്റി അംഗം, ചങ്ങരോത്ത് സർവ്വീസ് സഹകരണ ബാങ്ക് ഡയരക്ടർ , വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ ഡയരക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കുട്ടിക്കുന്നുമ്മൽ ജാനകി അമ്മ, മക്കൾ : മുരളികൃഷ്ണദാസ് ( വടക്കുമ്പാട് ഹയർ സെക്കൻ്റി സ്കൂൾ), സതീരത്ന. മരുമക്കൾ : മധുസൂധനൻ (പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ) ഷഹന പേരാമ്പ്ര . സഹോദരങ്ങൾ. മാവിലാട്ട് ശ്രീധരൻ നമ്പ്യാർ, പരേതയായ മാവിലാട്ട് മാധവി അമ്മ.

Leave a Reply

Your email address will not be published.