കോഴിക്കോട് മെഡിക്കല്‍ കോളേജ് എച്ച്.ഐ.വി ടെസ്റ്റിങ് ലബോറട്ടറിക്ക് എന്‍.എ.ബി.എല്‍ അംഗീകാരം

സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിക്ക് കീഴില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോബയോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.ഐ.വി ടെസ്റ്റിങ് ലബോറട്ടറിക്ക് ഐ.എസ്.ഒ 15189-2022 സ്റ്റാന്‍ഡേര്‍ഡ്സ് പ്രകാരം എന്‍.എ.ബി.എല്‍ (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസ്) അംഗീകാരം. 2024 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് അംഗീകാരം. മെഡിക്കല്‍ കോളേജ് ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ലബോറട്ടറിയില്‍ രോഗികള്‍ക്ക് ഒ.പി ടിക്കറ്റോ മറ്റു റഫറലുകളോ ഇല്ലാതെ സൗജന്യമായി എച്ച്.ഐ.വി ടെസ്റ്റ് ചെയ്തു നല്‍കുന്നുണ്ട്. എച്ച്.ഐ.വി പോസിറ്റീവായ രോഗികള്‍ക്ക് തുടര്‍ചികിത്സക്ക് അനിവാര്യമായ സി.ഡി 4 ടെസ്റ്റിങ്ങും വൈറല്‍ലോഡ് ടെസ്റ്റിങ്ങും സൗജന്യമാണ്. ഐ.എസ്.ഒ 15189-2022 നിലവാരത്തിലുള്ള എന്‍.എ.ബി.എല്‍ അംഗീകാരമുള്ളതിനാല്‍ ഇവിടെനിന്ന് രോഗികള്‍ക്ക് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് അന്താരാഷ്ട്ര അംഗീകാരമാകും.

വിവിധ രോഗപരിശോധനക്കുള്ള വിപുലമായ ലാബ് സംവിധാനമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ളത്. നിപ ഉള്‍പ്പെടെയുള്ള വൈറസുകളെ കണ്ടെത്താനുള്ള റീജ്യണല്‍ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറി (വി.ആര്‍.ഡി.എല്‍) ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ 10 റീജ്യണല്‍ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറികളില്‍ ഒന്നാണിത്. ബി.എസ്.എല്‍ ലെവല്‍ 3 ലാബ് നിര്‍മാണത്തിലാണ്.

പ്രിന്‍സിപ്പല്‍ ഡോ. സജിത്കുമാറിന്റെ ഏകോപനത്തില്‍ മൈക്രോബയോളജി വിഭാഗം മേധാവി ഡോ. പിഎം അനിത, ഡെപ്യൂട്ടി ക്വാളിറ്റി മാനേജര്‍ പി ഇന്ദു, ക്വാളിറ്റി മാനേജര്‍ ഡോ. കെ ഷീന, മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. മായ സുധാകരന്‍, ഡോ. മിനി, ഡോ. സി പി ഫൈറോസ്, ഡോ. ജയേഷ് ലാല്‍, കൗണ്‍സിലര്‍മാരായ ദീപക് മോഹന്‍, പി ലിജി, എം റസീന, ടെക്നീഷ്യന്മാരായ കെ ഇന്ദു, പി ബവിഷ, പി കെ സുജിന, ടി ടി രമ, സി സജ്‌ന എന്നിവരടങ്ങുന്നതാണ് ടീം.

Leave a Reply

Your email address will not be published.

Previous Story

ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയാണെന്നത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ

Next Story

കൂത്താളി സമരസേനാനി പരേതനായ വടക്കയിൽ കേളപ്പന്റെ ഭാര്യ ഉണ്ണിക്കുന്നുംചാൽ വയലാളിക്കര കല്യാണി അന്തരിച്ചു

Latest from Main News

ബോളിവുഡ് നടന്‍ സൽമാൻ ഖാൻ കോഴിക്കോട്ട് വരുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍

ബോളിവുഡ് നടന്‍ സൽമാൻ ഖാൻ കോഴിക്കോട്ട് വരുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍. അടുത്ത ദിവസം കോഴിക്കോട് സ്റ്റേഡിയത്തിൽ വ്യത്യസ്തമായ ഒരു ബൈക്ക് റേസ്

ഡിജിറ്റല്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയ ജില്ലയിലെ ആദ്യ വില്ലേജായി തുറയൂര്‍

ഡിജിറ്റല്‍ സര്‍വേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ജില്ലയിലെ ആദ്യ വില്ലേജായി കൊയിലാണ്ടി താലൂക്കിലെ തുറയൂര്‍. ഭൂരേഖകള്‍ റവന്യൂ ഭരണത്തിലേക്ക് കൈമാറുന്നത്തിന്റെ ഭാഗമായി സര്‍വേ

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു: ആകെ 2.84 കോടി വോട്ടർമാർ

 ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,84,46,762 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ

കുറ്റ്യാടിക്കടുത്തെ വിനോദ സഞ്ചാര കേന്ദ്രമായ ഉറിതൂക്കി മല സന്ദർശിച്ച് മലയിറങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടു യുവാവ് മരിച്ചു

കുറ്റ്യാടിക്കടുത്തെ വിനോദ സഞ്ചാര കേന്ദ്രമായ ഉറിതൂക്കി മല സന്ദർശിച്ച് മലയിറങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടു യുവാവ് മരിച്ചു. രണ്ട് യുവാക്കൾക്ക്

പിഎം ശ്രീ: ശിവൻകുട്ടി – ബിനോയ് വിശ്വം കൂടിക്കാഴ്ച പരാജയം

പിഎം ശ്രീയെ ചൊല്ലി എൽഡിഎഫിലുണ്ടായ പൊട്ടിത്തെറിയിൽ അനുനയ നീക്കം ശക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സിപിഐ ആസ്ഥാനത്തെത്തി സംസ്ഥാന സെക്രട്ടറി