കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട; ഒഡീഷ സ്വദേശികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ  രഹസ്യ വിവരത്തെ തുടർന്നു നടത്തിയ റെയ്ഡിൽ ഒഡീഷ സ്വദേശികളായ രണ്ട് യുവാക്കൾ 21.200 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായി.

2025 ജൂൺ 20ന് അർദ്ധരാത്രിയോടെയാണ് കോഴിക്കോട് എരഞ്ഞിപ്പാലം-കാരപ്പറമ്പ് ചക്കിട്ടഇട റോഡിലെ വാടക വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഒഡീഷ സംസ്ഥാനത്ത് ഗഞ്ചാം ജില്ലയിലെ സുന്മോഹി ഗ്രാമം, കുല്ലഗഡ പോസ്റ്റ് സ്വദേശിയായ വിജയ് സ്വൈൻ (28),  ചിക്കിലി ഗ്രാമം, കുല്ലഗഡ പോസ്റ്റ് സ്വദേശി സിലു സേദി (26) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മൂന്നുമാസങ്ങളായി ഇവരുടെ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിച്ചുകൊണ്ടായിരുന്നു എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും, എൻഫോഴ്‌സ്മെന്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്‌പെഷ്യൽ സ്ക്വാഡും ചേർന്നുള്ള കൃത്യമായ നടപടി.

ഒഡീഷയിലെ കഞ്ചാവ് മാഫിയാ സംഘങ്ങളുമായി ഇവർക്ക് നേരിട്ട ബന്ധമുണ്ടെന്ന് എക്സൈസ് സംഘം സ്ഥിരീകരിച്ചു. കേസെടുത്ത് പ്രതികളെ ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

റെയ്ഡിനൊപ്പം ഏർപ്പെട്ടിരുന്ന സംഘത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത്ത് എ, പ്രിവന്റീവ് ഓഫീസർമാരായ പ്രവീൺകുമാർ, ഷിബിൻ, ഷാജു സി.പി, മുഹമ്മദ് അബ്ദുൽ റഹൂഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, ജിത്തു, ദീപക്, തോബിയാസ്, അജിൻ ബ്രൈറ്റ്, ജംഷീർ, ജിഷ്ണു, വൈശാഖ് എന്നിവരും ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published.

Previous Story

നാളെ മുതൽ സംസ്ഥാനത്ത് റേഷൻ കടകൾ വഴി മണ്ണെണ്ണ വിതരണം ആരംഭിക്കും: മന്ത്രി ജി ആർ അനിൽ

Next Story

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 21-06-2025 *ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ

Latest from Main News

‘സ്പൂൺ ഓഫ് മലബാർ’ ലോഞ്ചിങ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു

കുടുംബശ്രീ സംസ്ഥാന മിഷൻ നടപ്പാക്കുന്ന ചലനം മെൻ്റർഷിപ്പിൻ്റെ ഭാഗമായി സൗത്ത് സിഡിഎസിൻ്റെ കീഴിൽ നല്ലളത്ത് ആരംഭിച്ച ‘സ്പൂൺ ഓഫ് മലബാർ’ ഓൺലൈൻ

പൂക്കാട് ഉപയോഗശൂന്യമായ കുളത്തിൽ അജ്ഞാതനായ യുവാവിന്റെ മൃതദേഹം

പൂക്കാട് പഴയ ടെലഫോൺ എക്സേഞ്ചിൻ്റെ പിന്നി ൽ ഉപയോഗ ശൂന്യമായ കുളത്തിൽ അജ്ഞാത യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അസഹ്യമായ ദുർഗന്ധത്തെ തുടർന്നു

ചരിത്ര ഗവേഷകർക്ക് പൈതൃകം വഴികാട്ടിയാകും; മേയർ

  കോഴിക്കോട് : ചരിത്ര ഗവേഷകർക്ക് പൈതൃകം വഴികാട്ടിയാകുമെന്ന് മേയർ ബീന  ഫിലിപ്പ് അഭിപ്രായപ്പെട്ടു.ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുരാതനവും

രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോ‍ഡ് എന്‍ എച്ചായി ഉയര്‍ത്താന്‍ ഡിപിആര്‍ തയ്യാറാക്കുന്നു

  രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ് ദേശീയപാതയായി ഉയര്‍ത്തുന്നതിന് ഡിപിആര്‍ തയ്യാറാക്കുവാന്‍ ദേശീയപാതാ അതോറിറ്റിയെ ചുമതലപ്പെടുത്തി . സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച