പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വാർഡ് വിഭജന നടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു

അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെ പേരാമ്പ്ര പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി സമർപ്പിച്ച പെറ്റീഷൻ അംഗീകരിച്ച് ഗ്രാമപഞ്ചായത്ത് വാർഡ് വിഭജന നടപടികൾ ബഹു കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. വാർഡു വിഭജനത്തിൻ്റെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ജില്ലാ ഡീലിമിറ്റേഷൻ കമ്മറ്റിക്കും സംസ്ഥാന ഡിലിമിറ്റേഷൻ കമ്മറ്റിക്കും പേരാമ്പ്ര പഞ്ചായത്ത് യു.ഡി.എഫ്, കമ്മറ്റി പരാതി നൽകിയിരുന്നു .

ഡിലിമിറ്റേഷൻ കമ്മറ്റി നിർദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വാർഡ് വിഭജനം നടത്തിയത്. ഗ്രാമപഞ്ചായത്ത് വാർഡകൾ നിർണ്ണയിച്ചപ്പോൾ ഭൂമിശാസ്ത്രപരമായ അതിരുകൾ എന്ന മാനദണ്ഡം പോലും സ്വീകരിച്ചില്ല. ആറു കിലോമീറ്റർ വരെ സഞ്ചരിച്ചാൽ മാത്രമേ പല വാർഡുകളുടേയും ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്ത് എത്താൻ സാധിക്കുകയുള്ളു. ഈ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ചത്.  അഡ്വ. ഷിബു മീരാൻ മുഖേനയാണ് ഹരജി ഫയൽ ചെയ്തത്. 

Leave a Reply

Your email address will not be published.

Previous Story

തീവണ്ടികളുടെ വേഗം 130 കിലോ മീറ്ററാക്കാൻ റെയിൽവേ പ്രവൃത്തികൾ വേഗത്തിലാക്കുന്നു

Next Story

നാളെ മുതൽ സംസ്ഥാനത്ത് റേഷൻ കടകൾ വഴി മണ്ണെണ്ണ വിതരണം ആരംഭിക്കും: മന്ത്രി ജി ആർ അനിൽ

Latest from Main News

ഈ വർഷം മുതൽ എസ്എസ്എൽസി പരീക്ഷയിൽ വായനയ്‌ക്ക് 10 മാർക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി

ഈ വർഷം മുതൽ എസ്എസ്എൽസി പരീക്ഷയിൽ വായനയ്‌ക്ക് 10 മാർക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പി.എൻ. പണിക്കർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 21-06-2025 *ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 21-06-2025 *ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഓർത്തോവിഭാഗം ഡോ.ജേക്കബ്മാത്യു ഇ.എൻടിവിഭാഗം ഡോ.സുമ’ സൈക്യാട്രിവിഭാഗം

കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട; ഒഡീഷ സ്വദേശികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ  രഹസ്യ വിവരത്തെ തുടർന്നു നടത്തിയ റെയ്ഡിൽ ഒഡീഷ സ്വദേശികളായ രണ്ട് യുവാക്കൾ 21.200 കിലോഗ്രാം കഞ്ചാവുമായി എക്സൈസ്

നാളെ മുതൽ സംസ്ഥാനത്ത് റേഷൻ കടകൾ വഴി മണ്ണെണ്ണ വിതരണം ആരംഭിക്കും: മന്ത്രി ജി ആർ അനിൽ

നാളെ മുതൽ സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം റേഷൻ കടകൾ വഴി ആരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. മണ്ണെണ്ണ വിതരണം നടക്കില്ല

തീവണ്ടികളുടെ വേഗം 130 കിലോ മീറ്ററാക്കാൻ റെയിൽവേ പ്രവൃത്തികൾ വേഗത്തിലാക്കുന്നു

കണ്ണൂർ: തീവണ്ടികളുടെ വേഗം 130 കിലോ മീറ്ററാക്കാൻ റെയിൽവേ പ്രവൃത്തികൾ വേഗത്തിലാക്കുന്നു.കേരളത്തിൽ അടിസ്ഥാന വേഗം 110 കിലോമീറ്ററുള്ള കോഴിക്കോട്- മംഗളൂരു ട്രാക്ക്